ന്യൂദല്‍ഹി: എയര്‍ ഇന്ത്യയുടെ ആഭ്യന്തര വിമാന സര്‍വ്വീസുകളില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണം. ഈ മാസം 18 മുതല്‍ ആറ് സീറ്റുകള്‍ വീതം സ്ത്രീകള്‍ക്കായി മാറ്റിവെക്കാനാണ് തീരുമാനം. ഇക്കാര്യം ഉടന്‍ നടപ്പില്‍ വരുത്തും. എന്നാല്‍ അധിക ചാര്‍ജ് ചുമത്തില്ലെന്നും ഈ സീറ്റുകള്‍ വനിതാ യാത്രക്കാര്‍ക്ക് മാത്രമായി മാറ്റിവെക്കുമെന്നും എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അശ്വനി ലോഹണി പറഞ്ഞു.
തനിയെ യാത്ര ചെയ്യുന്ന വനിതകളെ ഉദ്ദേശിച്ചാണ് സംവരണം ഏര്‍പ്പെടുത്തുന്നത്. സ്ത്രീകളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് തീരുമാനമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
ലോകത്ത് ഇതാദ്യമായിട്ടാണ് വിമാനങ്ങളില്‍ സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നത്.ഈയടുത്ത കാലത്ത് വിമാനയാത്രക്കിടയില്‍ ഒരു സ്ത്രീയെ തൊട്ടടുത്തിരുന്ന യാത്രക്കാരന്‍ അവഹേളിച്ച സംഭവമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സ്ത്രീകള്‍ക്ക് സീറ്റ് സംവരണത്തെക്കുറിച്ച് എയര്‍ ഇന്ത്യ ചിന്തിച്ചത്.
















