സോള്‍: പത്ത് അണുബോംബുകളുണ്ടാക്കാനുള്ള പ്ലൂട്ടോണിയം ഉത്തര കൊറിയയുടെ കൈവശമുണ്ടെന്ന് ദക്ഷിണ കൊറിയ. 2016 അവസാനം ഉത്തര കൊറിയയുടെ പക്കല്‍ 50 കിലോയോളം പ്ലൂട്ടോണിയം ഉള്ളതായാണു ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം ആരോപിക്കുന്നത്.
അഞ്ച് അണുപരീക്ഷണങ്ങളും ഒട്ടേറെ മിസൈല്‍ പരീക്ഷണങ്ങളും നടത്തിക്കഴിഞ്ഞ ഉത്തരകൊറിയ യുഎസ് കേന്ദ്രങ്ങളെ ആക്രമിക്കാനുതകുന്ന വിധത്തിലുള്ള ആയുധങ്ങള്‍ക്കായുള്ള പരീക്ഷണത്തിലാണെന്നും ദക്ഷിണ കൊറിയ ആരോപിക്കുന്നുണ്ട്.
ഉത്തരകൊറിയയ്‌ക്ക് 21 അണുബോംബുകള്‍ വരെ നിര്‍മിക്കാനാകുമെന്ന് യുഎസ് കേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷനല്‍ സെക്യൂരിറ്റി കഴിഞ്ഞ ജൂണില്‍ വെളിപ്പെടുത്തിയിരുന്നു.
















