ചെറുചന്ദ്രന്മാര്‍ തമ്മില്‍ കൂട്ടിയിടിച്ചാകാം നാം ഇന്ന് കാണുന്ന ചന്ദ്രന്‍ ഉണ്ടായതെന്ന് പഠനം. നിലവിലുളള സിദ്ധാന്തത്തെ പാടെ മാറ്റിമറിക്കുന്നതാണ് പുതിയ പഠനം.
ചൊവ്വ പോലുളള ഗ്രഹവും പൗരാണിക ഭൂമിയും തമ്മിലുളള പ്രവര്‍ത്തനത്തിന്റെ ഫലമായാണ് നമ്മുടെ സ്വഭാവിക ഉപഗ്രഹം ഉണ്ടായതെന്നാണ് നിലവിലെ സിദ്ധാന്തം. നാം ഇന്ന് കാണുന്ന ചന്ദ്രനല്ല ഭൂമിയുടെ ആദ്യ ഉപഗ്രഹം. നമ്മുടെ ഗ്രഹത്തിന് ചുറ്റും ഭ്രമണം ചെയ്ത ഒരു പറ്റം ചന്ദ്രന്മാരില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇപ്പോഴത്തെ ചന്ദ്രന്‍.
ഇസ്രയേല്‍ സാങ്കേതിക കേന്ദ്രമായ ടെക്കിയോണും വൈസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഭൂമിയും ചൊവ്വയ്‌ക്ക് സമാനമായ ചെറു ഗ്രഹവും തമ്മിലുണ്ടായ ഒരു കൂട്ടിയിടിയുടെ ഫലമാണ് ഈ ചന്ദ്രന്‍. പൗരാണിക ഭൂമിയ്‌ക്ക് ധാരാളം ചന്ദ്രന്മ ാരുണ്ടായിരുന്നു. ഓരോന്നും വ്യത്യസ്ത കൂട്ടിയിടിയുടെ ഫലമായി സൃഷ്ടിക്കപ്പെട്ടതാണ്.
ഭൂമിയുടെ വളര്‍ച്ചയുടെ അവസാന ഘട്ടത്തില്‍ നിരവധി കൂട്ടിയിടികള്‍ക്ക് വിധേയമായി.
തുടര്‍ന്നാണ് ഇന്ന് കാണുന്ന വലുപ്പത്തില്‍ ഇതെത്തിയത്. ഭൂമിയില്‍ നിന്നുളള വേലിയേറ്റങ്ങളുടെ പ്രഭാവത്താലും കുറേ ചന്ദ്രന്മാര്‍ ഇല്ലാതായെന്നും പുതിയ പഠനം പറയുന്നുണ്ട്. നിലവിലുളള ചന്ദ്രനും പ്രതിവര്‍ഷം ഒരു സെന്റിമീറ്റര്‍ വീതം വലുപ്പം കുറഞ്ഞ് വരികയാണ്. നിലവിലുളളത് ഇല്ലാതാകുന്നതോടെ പുതിയത് വരും. ഈ ചന്ദ്രന്മാര്‍ തമ്മിലുളള ആകര്‍ഷണം മൂലം ഇവയുടെ ഭ്രമണപഥവും വ്യത്യാസപ്പെടുന്നുണ്ട്. പഠനത്തിന്റെ പൂര്‍ണരൂപം നേച്ചര്‍ ജിയോ സയന്‍സ് എന്ന മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
















