Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

ഓര്‍മയിലെ ഓച്ചിറ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2017, 09:06 pm IST
inTravel

ഓണാട്ടുകരക്കാരുടെ ‘ബ്രാന്‍ഡ് അംബാസഡര്‍’മാരില്‍ ഒരാളാണ് ഓച്ചിറപ്പരദേവര്‍ ഓച്ചിറപ്പരദേവരില്ലാത്ത ഓണാട്ടുകരയെക്കുറിച്ച് ചിന്തിക്കാനാവില്ല. അവിടുന്ന് ഞങ്ങള്‍ക്ക്, തലമുറകളായി, ചൈതന്യവത്തായ സാന്നിദ്ധ്യമാണ്.

ഓച്ചിറ ഒരനന്വയമാണ്; അതുപോലെ മറ്റൊന്നില്ല. അനാദികാലം മുതല്‍ ജാതിമതഭേദമെന്യേ സകലഭക്തര്‍ക്കും പ്രവേശനമനുവദിച്ചിരുന്ന തീര്‍ത്ഥാടന കേന്ദ്രമാണത്. അവിടെ ഒരിക്കലും അവര്‍ണ-സവര്‍ണ ഭേദമുണ്ടായിട്ടില്ല. അവിടെ പ്രതിഷ്ഠയില്ല-രണ്ടു ‘തറ’കള്‍ മാത്രം. (ഇവ അജ്ഞാതരായ ഏതോ ദിവ്യന്റെയും അദ്ദേഹത്തിന്റെ ശിഷ്യന്റെയും സമാധികളാണെന്ന് പറയപ്പെടുന്നു). ഉണ്ടിക്കാവും മായയക്ഷിയമ്മയുടെ ക്ഷേത്രവും കൂടാതെ മഹാഗണപതിക്കും ഒരു ‘സാന്നിധ്യ’മുണ്ട്. ഒരു തറയില്‍ പരബ്രഹ്മവും മറ്റേത്തറയില്‍ ശ്രീപരമേശ്വരനും സാന്നിദ്ധ്യം ചെയ്തിരിക്കുന്നുവെന്നാണ് വിശ്വാസം. കിഴക്കും പടിഞ്ഞാറുമുള്ള ആല്‍ത്തറകള്‍ ധീരദേശാഭിമാനി വേലുത്തമ്പിദളവ കൊല്ലവര്‍ഷം 976 മകരമാസത്തില്‍ പണികഴിപ്പിച്ചതാണത്രെ. പറച്ചിപെറ്റ പന്തിരുകുലത്തില്‍പ്പെട്ട അകവൂര്‍ ചാത്തനും അദ്ദേഹത്തിന്റെ ജന്മി നമ്പൂതിരിക്കും പരബ്രഹ്മം മാടന്‍പോത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് ഉണ്ടിക്കാവില്‍ മറഞ്ഞകഥ പ്രസിദ്ധമാണല്ലോ. ഉണ്ടിക്കാവിലെ ചെളിമണ്ണാണ് അവിടത്തെ നിവേദ്യം; ഇത് മുറിവില്‍ തേയ്‌ക്കാനുള്ള സിദ്ധൗഷധമാണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. വിളക്കിലെ കരിയാണ് അവിടത്തെ പ്രസാദം. എന്തൊരെളിമ, എന്തൊരു ലാളിത്യം!

വൃശ്ചികം ഒന്നാംതീയതി തുടങ്ങുന്ന മണ്ഡലക്കാലം ഓണാട്ടുകരക്കാര്‍ക്ക് വ്രതം നോക്കാനുള്ളതാണ്. അന്നുതുടങ്ങി പന്ത്രണ്ടുദിവസം ജാതിമതഭേദമെന്യേ ഭക്തജനങ്ങള്‍ കുടില്‍കെട്ടി ഓച്ചിറ പടനിലത്തു ഭജനം പാര്‍ക്കുന്നു. അവിടെ കുബേരകുചേല ഭേദമില്ല-തികഞ്ഞ സഹിഷ്ണുതയും സാഹോദര്യവും മാത്രം. ഭിക്ഷക്കാരുടെ ആധിക്യം (ഭൂരിഭാഗവും വികലാംഗരും മഹാരോഗികളും) സന്ദര്‍ശകരെ അലോസരപ്പെടുത്തിയേക്കാം.

കായംകുളം രാജാവിന്റെ പതിനെട്ട് പടനിലങ്ങള്‍ ഒന്നായി ഓച്ചിറപ്പടനിലം പണ്ട് മുപ്പത്താറേക്കറായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. പ്രയാര്‍ വടക്ക്, പുതുപ്പള്ളി തെക്ക് എന്നുതുടങ്ങി അന്‍പത്തിരണ്ട് കരക്കാരുടെ വകയാണ് ക്ഷേത്രം. അവരുടെ പ്രതിനിധികളാണ് ഗതകാല വീര സ്മരണകളുണര്‍ത്തുന്ന ഓച്ചിറക്കളിയില്‍ ‘കര പറഞ്ഞു കൈകൊടുത്ത്’ പങ്കെടുക്കുന്നതും. സൗഹൃദമത്സരമാണത്. ചെമ്പകശ്ശേരി സൈന്യവും കായംകുളം സൈന്യവും തമ്മില്‍ 18-ാം നൂറ്റാണ്ടില്‍ നടന്ന യുദ്ധത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ ചടങ്ങ്.

മിഥുനം ഒന്നും രണ്ടും തീയതികളിലാണ് ഓച്ചറിക്കളി നടത്തുന്നത്. കിഴക്കേക്കരക്കാരും പടിഞ്ഞാറേ കരക്കാരും യോജിച്ചുള്ള ഭരണസമിതിയാണ് എഴുപതു കൊല്ലമായി ക്ഷേത്രഭരണം നടത്തുന്നത്.ഓണാട്ടുകരക്കാര്‍ക്ക് ഓച്ചിറ എന്ന പേരില്‍ തുയിലുണരുന്ന വേറെയും വിലപ്പെട്ട ഓര്‍മകളുണ്ട്. പരബ്രഹ്മോദയം നാടകസഭയുടെ, അനശ്വരനടന്മാരായിരുന്ന വേലുക്കുട്ടിയുടെ, ശങ്കരന്‍കുട്ടിയുടെ, ചെല്ലപ്പന്‍പിള്ളയുടെ, വേലുക്കുട്ടിയുടെ സ്ത്രീവേഷം ഏറെ പ്രസിദ്ധമാണ്. ‘കരുണ’യിലെ വാസവദത്തയാണ് അദ്ദേഹത്തിന്റെ ‘മാസ്റ്റര്‍പീസ്’ (സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ ഉപഗുപ്തനോടൊത്ത്).

ഓച്ചിറപ്പരദേവരെക്കുറിച്ച് പ്രസിദ്ധമായ ഒരു ശ്ലോകമുണ്ട്. ശ്രീവിദ്യാധിരാജ ചടമ്പിസ്വാമി തിരുവടികളുടെ വരിഷ്ഠ ശിഷ്യനായ ശ്രീനീലകണ്ഠ തീര്‍ത്ഥപാദ സ്വാമികളാണ് അത് രചിച്ചത്. താന്‍ സന്ദര്‍ശിച്ച് ആരാധന നടത്തിയ അനവധി ക്ഷേത്രങ്ങളിലെ ദേവതകളെക്കുറിച്ച് നിര്‍മിച്ച ഹൃദ്യങ്ങളായ പദ്യങ്ങള്‍ ശിഷ്യന്‍ ഗുരുവിനെ ചൊല്ലിക്കേള്‍പ്പിച്ചുകൊണ്ടിരിക്കെ, ”ഓച്ചിറയെക്കുറിച്ച് ഒന്നും എഴുതിയില്ലേ?” എന്ന് ഗുരു ചോദിച്ചു. ”അവിടെ ഒന്നും ഇല്ലല്ലൊ” എന്നു ശിഷ്യന്റെ മറുപടി. ”ഒന്നുമില്ലെങ്കില്‍ ഒന്നുമില്ലെന്ന് എഴുതിയേക്കണം” എന്ന് അര്‍ത്ഥഗംഭീരമായ ഗുരുവചനം. ആ തിരുവായ്‌മൊഴിയുടെ പൊരുളറിഞ്ഞ മഹാകവിയും മഹാവിദ്വാനുമായ ശിഷ്യന്‍ തല്‍ക്ഷണം ആലോചനാമൃതമായ ഒരു ശ്ലോകം നിര്‍മിച്ചു ചൊല്ലിയത്രെ:

ചിത്തം നിത്യം നരീനര്‍ത്ത്വഖില ജഗദധിഷ്ഠാനകാഷ്‌ഠൈകനിഷ്‌ഠേ

സച്ചിത്‌സൗഖൈ്യകരസ്യേ പരികലിത ചിദാകാശ വിസ്ഫൂര്‍ത്തി മാത്രേ

സര്‍വാത്മന്യോച്ചിറാഖ്യേളദ്വയപരഭണിതം ശ്രൗതമുദ്യോദയദ്യദ്

ഭാതീവാസ്മിന്‍ പരേ ദൈവത ഇഹ നിരുപാഖ്യാകൃതി ബ്രഹ്മരൂപേ

(സകല ചരാചരങ്ങള്‍ക്കും അധിഷ്ഠാനവും സച്ചിദാനന്ദരൂപവും അനന്തവും അദൃശ്യവും അദ്വൈതപ്രതിപാദിതമായ പരമസത്യത്തെ പ്രകാശിപ്പിക്കുന്നതും സര്‍വവ്യാപിയുമായ പരമാത്മതത്ത്വമത്രെ ഓച്ചിറക്ഷേത്രത്തില്‍ വിളങ്ങുന്നത്. ആ ബ്രഹ്മതത്ത്വത്തില്‍ എന്റെ മനസ്സ് എപ്പോഴും ആനന്ദനൃത്തം ചെയ്യുമാറാകട്ടെ)

എത്ര ദീപ്തമായ, ധന്യമായ സ്മരണ!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍; സംസ്ഥാനത്ത് 20.68 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനില്ല

Kerala

പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; അവധി മുൻകൂട്ടി ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണം: നിർണായക നിർദേശവുമായി എ.ഡി.ജി.പി

India

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

Kerala

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല… ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക് ആലത്തൂരിന്റെ പെണ്‍കരുത്ത് ഹര്‍ഷ നാരായണന്‍

India

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

പുതിയ വാര്‍ത്തകള്‍

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.