മഞ്ചേരി: വായ്പാറ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ കുളത്തില്‍ മാലിന്യം നിക്ഷേപിച്ച സാമൂഹ്യദ്രോഹികളെ ഉടന്‍ പിടികൂടണമെന്ന് ക്ഷേത്രസംരക്ഷണ സമിതി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്ര പരിപാലന സമിതി നല്കിയ പരാതിയിന്മേല് നടപിടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥരുടെ അനാസ്ഥ പ്രതിഷേധാര്‍ഹമാണ്. ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ ആവിഷ്ക്കരിക്കുമെന്നും സമിതി മുന്നറിയിപ്പ് നല്കി.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.പി.ശിവരാമന്, ജനറല്‍ സെക്രട്ടറി കെ.എ.മോഹനന്, എം.കൃഷ്ണപ്രഗീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: