അഷ്പദിയില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ മികവുമായി സാമൂതിരി എച്ച്എസ്എസ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി പി.കെ. നവീന്‍കൃഷ്ണന്‍ ഓടക്കുഴലിലും കഥകളി സംഗീതത്തിലും എ ഗ്രേഡ് നേടി. കഴിഞ്ഞ തവണ ഹൈസ്‌കൂള്‍ വിഭാഗം അഷ്ടപദിയില്‍ എ ഗ്രേഡും ജില്ലയില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു. പഠനത്തിലും മിടുക്കനായ നവീന്‍കൃഷ്ണന്‍ സരണി രാമചന്ദ്രന്‍ നമ്പൂതിരിയില്‍ നിന്നാണ് അഷ്ടപദി അഭ്യസിക്കുന്നത്. ഇടയ്‌ക്കയില്‍ പോരൂര്‍ രാമചന്ദ്രന്‍ മാരാരുടെ ശിക്ഷണം. കഥകളി സംഗീതം കലാനിലയം ഹരിയില്‍ നിന്നാണ് പഠിക്കുന്നത്. കോഴിക്കോട് ബാറിലെ അഭിഭാഷകനായ പി.കെ. കൃഷ്ണവര്‍മ്മയുടെയും പുറമേരി കടത്തനാട് രാജാസ് ഹൈസ്‌കൂള്‍ അധ്യാപിക പി.കെ. ഗീതയുടെയും മകനാണ് ഈ മിടുക്കന്‍.
















