പേരാമ്പ്ര: ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ്, നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ദത്തെടുത്ത ഗ്രാമത്തിലെ പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കാന്‍ കൈവിളക്ക് വളര്‍ത്തുമൃഗപരിപാലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.
പദ്ധതി പ്രകാരം രണ്ട് കുടുംബങ്ങള്‍ക്ക് ആട്ടിന്‍ കുട്ടികളേയും 15 കുടുംബങ്ങള്‍ക്ക് കോഴിക്കുഞ്ഞുങ്ങളേയും മന്ത്രി നല്‍കി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എം. റീന അധ്യക്ഷത വഹിച്ചു.
എന്‍എസ്എസ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എസ്. ശ്രീചിത്ത് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പ്രസിഡന്റ് എ.സി. സതി ദത്തു ഗ്രാമ പ്രഖ്യാപനം നടത്തി. എം. സുനില്‍ നന്ദിയും പറഞ്ഞു.
















