കോഴിക്കോട്: ജില്ലയില്‍ വരള്‍ച്ചയെ നേരിടാന്‍ കുടിവെള്ള വിതരണം നടത്തുന്നതിന് വിവിധ പ്രദേശങ്ങളിലായി വാട്ടര്‍ കിയോസ്‌ക് സ്ഥാപിക്കും.
ആകെയുള്ള 1226 വാര്‍ഡുകളില്‍ 3913 കേന്ദ്രങ്ങളില്‍ സ്ഥലം ലഭിച്ചതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു.
കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതി ലഭ്യമാക്കുന്നതിന് കോവൂര്‍, എരവത്ത്കുന്ന് എന്നിവിടങ്ങളി ജലസംഭരണികള്‍ സ്ഥാപിച്ചു.
ഇത് കോവൂര്‍, എരവത്തുകുന്ന് (സൗത്ത്), പൊറ്റമ്മല്‍ എന്നീ മൂന്ന് സോണുകളാക്കിയാണ് ജലവിതരണം നടത്തുകയെന്നും ജല അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പൊറ്റമ്മല്‍ സോണില്‍ സംഭരണിയുടെ അടുത്ത പ്രദേശങ്ങളില്‍ ജലവിതരണം നടത്തുന്നുണ്ട്.
കോവൂര്‍ മെഡിക്കല്‍ കോളജിലെ ടാങ്കില്‍നിന്ന് ജലവിതരണത്തിന്റെ ആദ്യപടിയായ ചാര്‍ജിംഗ് ആരംഭിച്ചു.
എരവത്ത് കുന്ന് (സൗത്ത്) സോണില്‍ 8.63 കിലോ മീറ്റര്‍ കൂടി പൈപ്പ് സ്ഥാപിക്കാനുണ്ട്.
















