Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക്‌സ്‌; ജയിച്ചു, പക്ഷേ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2017, 05:18 am IST
inSports

അബിത മേരി മാനുവല്‍, സി. ബബിത

പൂനെ: ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക് മീറ്റിന് പൂനെയില്‍ കൊടിയിറങ്ങിയപ്പോള്‍ ചിരിച്ചത് കേരളം. കുത്തക തകര്‍ക്കാന്‍ മീറ്റ് മൂന്നാക്കി വിഭജിച്ച ചാണക്യ തന്ത്രത്തിനും കേരളത്തിന്റെ തേരോട്ടം തടയാനായില്ല. എങ്കിലും നേട്ടം ആധികാരിമെന്നു പറയാനാവില്ല. വര്‍ഷങ്ങളായി കുത്തകയാക്കിവച്ചിരുന്ന പല ഇനങ്ങളിലും തിരിച്ചടി നേരിട്ടു. എന്നാല്‍, വെല്ലുവിളിയാകുമെന്നു പ്രതീക്ഷിച്ച മഹാരാഷ്‌ട്രയും ഹരിയാനയും തമിഴ്‌നാടും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാത്തതാണ് ആയാസമില്ലാതെ ചമ്പ്യന്‍പട്ടം സ്വന്തമാക്കാന്‍ കേരളത്തെ തുണച്ചത്.

നാളെയുടെ പ്രതീക്ഷകളെ മത്സരക്രമം കൊണ്ട് കുരുതികൊടുക്കുന്നതിനും പൂനെ സാക്ഷിയായി. ഒന്നിലേറെ മത്സരങ്ങള്‍ക്കായി ഇടവേളയും വിശ്രമവുമില്ലാതെ താരങ്ങള്‍ക്ക് ഓടിച്ചാടി എറിഞ്ഞു തളരേണ്ടി വന്നു. മത്സര നടത്തിപ്പിന്റെ സൗകര്യത്തിനും രാജ്യാന്തര നിലവാരം ലക്ഷ്യമിട്ടെന്നും പ്രഖ്യാപിച്ചായിരുന്നു കായികമേളയെ വിഭജിച്ചത്. എന്നാല്‍, ക്രോസ് കണ്‍ട്രി ഉള്‍പ്പടെ 40 ഫൈനലുകള്‍ നാലു ദിവസം കൊണ്ടു നടത്തി ചരിത്രമെഴുതി.

ദീര്‍ഘദൂര ഇനങ്ങളില്‍ മത്സരിക്കുന്നവര്‍ക്ക് ഒരേ ദിവസം മിനിറ്റുകളുടെ ഇടവേളയില്‍ ട്രാക്കിലിറങ്ങേണ്ടിവന്നു. കേരള ടീം ക്യാപ്റ്റന്‍ സി. ബബിത 1500 മീറ്ററില്‍ രാവിലെ സ്വര്‍ണം നേടിയശേഷം ഉച്ചയ്‌ക്ക് 3000ത്തിലും പൊന്നണിഞ്ഞു. അതിനുശേഷം പത്ത് മിനിറ്റ് മാത്രം വ്യത്യാസത്തില്‍ 800 മീറ്റര്‍ ഹീറ്റ്‌സിനിറങ്ങി. ബബിതയുടെ ഇരട്ട സ്വര്‍ണം ഒഴിച്ചുനിര്‍ത്തിയാല്‍ ദീര്‍ഘദൂരങ്ങളില്‍ കേരളത്തിന്റെ കുത്തകയ്‌ക്ക് കനത്ത തിരിച്ചടി നേരിട്ടു. ബബിതയാവട്ടെ സ്‌കൂള്‍ മീറ്റിനോട് വിടപറയുകയും ചെയ്തു. അതേസമയം, മഹാരാഷ്‌ട്രയും നഗാവഗതരായ ഗുജറാത്തും ദീര്‍ഘദൂര ട്രാക്കില്‍ പുതിയ ചരിത്രം രചിച്ചാണ് പൂനെ വിട്ടത്. ശക്തമായ മുന്നറിയിപ്പാണ് ദീര്‍ഘദൂര ഇനങ്ങളില്‍ ഈ സംസ്ഥാനങ്ങള്‍ കേരളത്തിന് നല്‍കിയത്.

ബബിതക്ക് പുറമേ 400, 800 മീറ്ററുകളിലെ അബിത മേരി മാനുവലിന്റെ ഇരട്ട റെക്കോഡ് പ്രകടനവും പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു. എന്നാല്‍, ദീര്‍ഘദൂര ഇനങ്ങളില്‍ ആണ്‍കുട്ടികളുടെ പ്രകടനം നിരാശപ്പെടുത്തി. പ്രതികൂല കാലാവസ്ഥ തിരിച്ചടിയായപ്പോള്‍ മഹാരാഷ്‌ട്രയുടെയും ഗുജറാത്തിന്റെയും വരവും കേരളത്തിന്റെ പ്രതീക്ഷ തെറ്റിച്ചു. ബിബിന്‍ ജോര്‍ജ്ജിനും അനുമോള്‍ക്കും കാലാവസ്ഥയും നിര്‍ജ്ജലീകരണവും പ്രതിസന്ധി സൃഷ്ടിച്ചു.

ഗുജറാത്തിന്റെ പുതിയ താരോദയം അജീത്കുമാര്‍ ദീര്‍ഘദൂര ട്രാക്കില്‍ നിന്നു രണ്ടു പൊന്നുമായാണ് മടങ്ങിയത്. 200 മീറ്ററില്‍ മുഹമ്മദ് അജ്മലിന്റെ സ്വര്‍ണം ഒഴിച്ചുനിര്‍ത്തിയാല്‍ സ്പ്രിന്റില്‍ പൊതുവില്‍ നിരാശ. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അനില വേണുവിന്റെ പ്രകടനവും മികച്ചതായി. 4-100 മീറ്റര്‍ റിലേയില്‍ ആണ്‍കുട്ടികള്‍ മിന്നുന്ന പ്രകടനം പുറത്തെടുത്തു. പെണ്‍കുട്ടികള്‍ തമിഴ്‌നാടിന് മുന്നില്‍ മുട്ടുമടക്കി. 4-400 മീറ്റര്‍ റിലേയുടെ രണ്ട് വിഭാഗങ്ങളിലും ഇതുതന്നെയായിരുന്നു കേരളത്തിന്റെ അവസ്ഥ.

ജമ്പിനങ്ങളിലാണ് കേരള താരങ്ങള്‍ പ്രതീക്ഷ കാത്തത്. ലിസ്ബത്ത് കരോളിന്‍ ജോസഫ് (ട്രിപ്പിള്‍ ജമ്പ്), ആര്‍ഷിത (പോള്‍വോള്‍ട്ട്), കെ.എസ്. അനന്തു (ഹൈജമ്പ്), കെ.എ. റുബീന (ഹൈജമ്പ്), എസ്. അശ്വിന്‍ (പോള്‍വോള്‍ട്ട്) എന്നിവര്‍ പ്രതീക്ഷകള്‍ സജീവമാക്കി. ഇവരുടെ പ്രകടനം ഒഴിച്ചുനിര്‍ത്തിയാല്‍ കാര്യമായ നേട്ടം ട്രാക്കിലും ഫീല്‍ഡിലും സൃഷ്ടിക്കാനായില്ല. കേന്ദ്രീയ വിദ്യാലയ സഭയുടെ മലയാളിതാരം ശ്രീശങ്കര്‍ ജമ്പിങ് പിറ്റില്‍ വീണ്ടും കരുത്തു തെളിയിച്ചു.

കഴിഞ്ഞവര്‍ഷം കോഴിക്കോട് മീറ്റില്‍ 156 പോയിന്റുമായാണ് സീനിയര്‍ വിഭാഗം ചാംപ്യന്‍പട്ടം കേരളം നേടിയത്. എന്നാല്‍, ഇത്തവണ 114 പോയിന്റിലേക്ക് കിതച്ചു വീണു. കാലാവസ്ഥയെ പഴിചാരുമ്പോഴും ലക്ഷ്യം തെറ്റിയ ഷെഡ്യൂളുകളും വിശ്രമില്ലാതെയുള്ള പോരാട്ടവുമാണ് താരങ്ങളെ തളര്‍ത്തിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

Kerala

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

Kerala

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

Kerala

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

പുതിയ വാര്‍ത്തകള്‍

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.