പാലക്കാട്: അട്ടപ്പാടിയില്‍ വിണ്ടും ശിശുമരണം. ഷോളയൂര്‍ കടമ്പാര ഊരിലെ വീരമ്മ – ശെല്‍വന്‍ ദമ്പതികളുടെ അഞ്ച് മാസം പ്രായമുള്ള കുട്ടിയാണ് ഇന്ന് രാവിലെ മരിച്ചത്. മരണകാരണം വ്യക്തമായിട്ടില്ല.
ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആറാമത്തെ ശിശു മരണമാണ് അട്ടപ്പാടിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്.
















