ഇനി ഞാനിറങ്ങട്ടെ.. പുത്തരിക്കണ്ടം മൈതാനത്ത് സിപിഎം പൊതുസമ്മേളനം തീരും മുന്‍പ് വിഎസ് ഇറങ്ങിപ്പോകുന്നു – വിവി അനൂപ്
തിരുവനന്തപുരം: ബന്ധുനിയമന കുരുക്കില്‍പ്പെട്ട ഇ.പി. ജയരാജനെതിരെ അന്വേഷണം തുടരാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി നിര്‍ദ്ദേശം. ജയരാജനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് സമര്‍പ്പിച്ച എഫ്ഐആര്‍ സ്പെഷ്യല്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ജഡ്ജി എ. ബദറുദ്ദീന്‍ സ്വീകരിച്ചു. സംഭവത്തില്‍ ഗൂഡാലോചന നടന്നതായി എഫ്ഐആറിലുണ്ട്.
വ്യവസായമന്ത്രിയായിരുന്ന ജയരാജന്, ചട്ടം ലംഘിച്ച് ഭാര്യാസഹോദരിയും എംപിയുമായ പി.കെ. ശ്രീമതിയുടെ മകന് സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് എംഡിയായി നിയമിച്ചതാണ് കുറ്റം. ജയരാജന് ഒന്നാംപ്രതിയും സുധീര്‍ നമ്പ്യാര്‍ രണ്ടാം പ്രതിയും വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ്സെക്രട്ടറി പോള്‍ ആന്റണി മൂന്നാം പ്രതിയുമാണ്.
എംഡി സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്ത രണ്ടുപേരുടെ പട്ടിക വെട്ടിമാറ്റി ജയരാജന് സ്വന്തംനിലയ്ക്ക് ചട്ടങ്ങള്‍ മറികടന്ന് സുധീര്‍നമ്പ്യാരെ നിയമിക്കുകയായിരുന്നെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കാട്ടി 120(ബി) വകുപ്പു കൂടി ചുമത്തിയാണ് വിജിലന്‍സ് ഇന്നലെ എഫ്ഐആര്‍ സമര്‍പ്പിച്ചത്. എഫ്ഐആര്‍ അംഗീകരിച്ച കോടതി തുടരന്വേഷണത്തിന് അനുമതി നല്കി.
















