ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഫ്ളോറിഡയില്‍ വിമാനത്താവളത്തിനുള്ളില്‍ അക്രമി നടത്തിയ വെടിവയ്‌പില്‍ അഞ്ചുപേര്‍ മരിച്ചു. 13 പേര്‍ക്കു പരുക്കേറ്റു. ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവമുണ്ടായത്.
അലാസ്‌ക സ്വദേശിയായ എസ്തെബാന്‍ സാന്റിയാഗോ എന്ന യുവാവിനെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മുന്‍ സൈനികനാണ്. ഇറാഖില്‍ അമേരിക്കന്‍ സേനയുടെ നാഷണല്‍ ഗാര്‍ഡില്‍ ജോലി ചെയ്തിരുന്ന ആളാണ് ഇയാള്‍. പക്ഷെ സേവനം തൃപ്തികരമല്ലാത്തിനാല്‍ പിരിച്ചുവിടുകയായിരുന്നു.ഇതിന് ശേഷം എസ്തെബാന്‍ മാനസികമായി തകര്‍ന്ന നിലയിലായിരുന്നു. മനോരോഗ ചികിത്സ നല്‍കിയിരുന്നു. സഹോദരന്‍ പറഞ്ഞു.
വിമാനത്താളത്തിലെ തറയില്‍ വെടിയേറ്റ നിരവധി പേര്‍ കിടക്കുന്നതിന്റെ ദൃശ്യം മയാമിയിലെ ചാനലുകള്‍ പുറത്തുവിട്ടു.വെടിവയ്‌പ്പില്‍ അഞ്ച് പേര്‍ മരിക്കുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിമാനത്താവളത്തില്‍ ബാഗ് പരിശോധിക്കുമ്പോള്‍ ഇയാളുടെ കൈവശമുണ്ടായ തോക്കില്‍ തിരയുണ്ടായില്ല.
പരിശോധനയ്‌ക്ക് ശേഷം ശുചിമുറിയില്‍ പോയ ഇയാള്‍ തോക്കില്‍ തിര നിറച്ചുവെന്നും പിന്നീട് വെടിയുതിര്‍ക്കുകയുമായിരുന്നു. വെടിയുണ്ട തീര്‍ന്നതോടെയാണ് എസ്തെബാന്‍ പോലീസില്‍ കീഴടങ്ങിയത്.
















