ന്യൂദല്‍ഹി: ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന് നിരോധനം ഏര്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തെ യുഎന്‍ രക്ഷാസമിതിയില്‍ ചൈന എതിര്‍ത്തതിനെത്തുടര്‍ന്ന് പുതിയ മാര്‍ഗ്ഗങ്ങളുമായി ഇന്ത്യ മുന്നോട്ടു പോകും.
15 അംഗ രക്ഷാസമിതിയില്‍ ചൈന മാത്രമാണ് അസറിനെ പിന്തുണച്ചിട്ടുള്ളത്. രക്ഷാ സമിതിയിലെ മറ്റ് അംഗങ്ങളുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ ശക്തമായ നടപടിയെടുക്കുവാനാണ് ഇന്ത്യയുടെ തീരുമാനം. ജനുവരിയില്‍ നടന്ന പത്താന്‍കോട്ട് ആക്രമണത്തില്‍ അടക്കം നിരവധി ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനാണ് അസര്‍.
















