തിരുവനന്തപുരം: നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടു പിന്‍വലിക്കല്‍ പ്രഖ്യാപനം നടത്തിയതിന് ശേഷം ബാങ്കുകളില്‍ നിക്ഷേപിച്ച 1000, 500, നോട്ടുകളില്‍ കള്ളനോട്ടുകളും. നവംബര്‍ പത്തിന് ശേഷം ബാങ്കുകളില്‍ നിക്ഷേപിച്ച 12894 കോടി രൂപയുടെ അസാധു നോട്ടുകളില്‍ 8,94,000 രൂപയുടെ കള്ളനോട്ടുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കേരളത്തിലെ എസ്ബിടി ശാഖയില്‍മാത്രം എട്ടു ലക്ഷത്തില്‍ അധികം രൂപയുടെ കള്ളനോട്ടുകള്‍ എത്തിയതാണ് സൂചന. ഇതിനെതിരേ പോലീസില്‍ പരാതി നല്‍കുമെന്ന് ബാങ്ക് നേതൃത്വം അറിയിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നും എസ്ബിടി വ്യക്തമാക്കി.
















