വിദ്യാഭ്യാസം പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന അനുഭവങ്ങളായിരിക്കണമെന്ന സന്ദേശവുമായി അരങ്ങിലെത്തിയ ‘അച്ഛനാരാ മോന്‍’ യു പി വിഭാഗത്തിലെ മികച്ച നാടകമായി. കുറ്റിയാടി എംഐയുപി സ്‌കൂള്‍ നാടകപ്പുരയാണ് അച്ഛനാരാ മോന്‍ അരങ്ങിലെത്തിച്ചത്. ടാഗോറിന്റെ മീശ എന്ന നോവലിന്റെ ഇതിവൃത്തത്തെ അടിസ്ഥാനമാക്കിയാണ് നാടകം ഒരുക്കിയത്.
18 വര്‍ഷമായി സ്‌കൂളില്‍ പ്രവര്‍ത്തിച്ചുവരുന്ന നാടക കളരിയായ നാടകപ്പുരയിലെ അംഗങ്ങളാണ് നാടകത്തില്‍ തകര്‍ത്തഭിനിയിച്ച് വിജയം കീഴടക്കിയത്. കെ. രഞ്ജിത്തിന്റെ രചനയില്‍ ലിനീഷ് നരയംകുളമാണ് നാടകം സംവധാനം ചെയ്തത്. ദേശീയ അവാര്‍ഡ് നേടിയ തോരാമഴ എന്ന ഹ്രസ്വചിത്രവും ഈ സ്‌കൂളിന്റെ സംഭാവനയായിരുന്നു.
നാടകത്തില്‍ തന്‍ഹ തബസ്സും, ബിലാല്‍ മുഹമ്മദ് നിഹാല്‍, ശിവനന്ദ, സഫഫാത്തിമ, നിബ്രാസ് ഷഹാമ, നന്ദകിഷോര്‍, ശിഞ്ചില്‍, സ്വാതി ലക്ഷ്മി എന്നിവര്‍ വേഷമിട്ടു. അദ്ധ്യാപകരായ ജമാല്‍, കെ.പി. ആര്‍ ഹഫീഫ്, അനുപം ജെയിംസ്, ഷെഫീഖ്, വി. ബാബു, ഇന്ദുലേഖ, ഷിജില, വി.സി. കുഞ്ഞബ്ദുള്ള എന്നിവരും കുട്ടികള്‍ക്ക് പിന്തുണയായി ഒപ്പമുണ്ട്.
















