കോഴിക്കോട്: റവന്യൂ ജില്ലാ കലോത്സവത്തില്‍ യുപി വിഭാഗം സംസ്‌കൃത നാടകമത്സരത്തില്‍ നമ്പ്രത്ത്കര യു.പി. സ്‌കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒമ്പതാം തവണയാണ് നമ്പ്രത്ത്കര യു.പി. സ്‌കൂള്‍ ഈ നേട്ടം കൈവരിക്കുന്നത്. മഹാഭാരത കഥാസന്ദര്‍ഭത്തെ കേന്ദ്രീകരിച്ച് മഹാകവി ഭാസന്‍ രചിച്ച സുപ്രസിദ്ധമായ ‘മധ്യമവ്യായോഗം’ എന്ന നാടകമാണ് നാടക സംവിധായകന്‍ സുലോച്ബാബുവിന്റെ ശിക്ഷണത്തില്‍ കുട്ടികള്‍ അവതരിപ്പിച്ചത്. ഇതില്‍ ഘടോല്‍കചന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഭിനവ് കൃഷ്ണ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഈ നാടകം അവതരിപ്പിച്ചുകൊണ്ടിരിക്കെ അഭിനവ്കൃഷ്ണ സ്റ്റേജില്‍നിന്ന് താഴെ വീണത് വാര്‍ത്തയായിരുന്നു. സമ്മാനാര്‍ഹരായ കുട്ടികള്‍ക്ക് സ്‌കൂള്‍ പിടിഎ യുടെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. കീഴരിയൂര്‍ പഞ്ചായത്ത് അംഗം മിനീഷ് കെ.എം, പിടിഎ പ്രസിഡന്റ് സുരേഷ് ഒ.കെ, പ്രധാനാധ്യാപകന്‍ എം. ശ്രീഹര്‍ഷന്‍, കെ. ശങ്കരന്‍, മോനിഷ സി. എന്‍, പി.പി. സുരേഷ്‌കുമാര്‍, കെ.എ. താജുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.
















