മേപ്പയ്യൂര്‍: അശരണര്‍ക്ക് ആശ്രയമേകുന്ന നടുക്കണ്ടി ഭഗവതി ക്ഷേത്രം ഭക്തജനങ്ങള്‍ക്ക് വിഷരഹിത അന്നദാനം നല്‍കാന്‍ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. ക്ഷേത്ര പരിസരത്ത് കീട നാശിനി ഉപയോഗിക്കാതെ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഭക്തര്‍. ദേവപ്രീതിക്കായുള്ള പ്ലാവു വളര്‍ത്തി മാതൃകയായ ക്ഷേത്രമാണ് ഇത്. ചക്ക ദേവിക്ക് നിവേദ്യമായി നല്‍കുന്നു. ക്ഷേത്രത്തില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന സാംസ്‌കാരിക സമുച്ചയം പ്രദേശത്തെ കലാ സാംസ്‌കാരിക കേന്ദ്രമാവുകയാണ്. പരമ്പരാഗത കോല്‍ ക്കളി സംഘത്തെ രൂപപ്പെടുത്തിയ ക്ഷേത്രം പ്രദേശത്തിന്റെ കലാ സാംസ്‌കാരിക ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃ ത്വം നല്‍കുകയാണ്.
ജനുവരി 12 മുതല്‍ 19 വരെ ക്ഷേത്രത്തില്‍ ഉത്സവം നടക്കും. ഭഗവതി തിറ, അഗ്നിഘണ്ടാകര്‍ണ്ണന്‍ തിറ, കുട്ടിച്ചാത്തന്‍ തിര, വസൂരി തിറ എന്നിവ ഉത്സവത്തിന്റെ പ്രത്യേകതയാണ്. കുട്ടികളുടെ നൃത്ത നൃത്യങ്ങള്‍, കോല്‍ക്കളി, നക്ഷത്രങ്ങള്‍ പറയാതിരുന്നത് നാടകം എന്നിവ അരങ്ങേറും.
















