അനന്തപുരി ഹിന്ദുധര്‍മ്മ പരിഷത്ത് സംഘടിപ്പിക്കുന്ന അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ ഉദ്ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം: അനന്തപുരി ഹിന്ദുധര്‍മ്മ പരിഷത്ത് സംഘടിപ്പിക്കുന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരിച്ചു. യോഗം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ നിലവിളക്കുകൊളിത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് കാര്‍ത്തികേയന്‍ അദ്ധ്യക്ഷത വഹിച്ചു.
സ്ത്രീകളെ ഏറ്റവും കടുതല്‍ ബഹുമാനിച്ചിരുന്ന സംസ്‌കാരമായിരുന്നു ഭാരതത്തിലേത്. ആ രീതിയ്‌ക്ക് മാറ്റം വന്നത് പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വധീനം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സമ്മേളനം കൂടുതല്‍ വിപുലീകരിച്ച മഹാ സമ്മേളനമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പൗരാണിക പാരമ്പര്യമുള്ള നഗരത്തെ ഇന്നത്തെ നിര്‍ജീവാവസ്ഥയില്‍ നിന്ന് പുനരുജ്ജീവിപ്പിക്കണമെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ വിചാരകേന്ദ്രം അക്കാഡമി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. മധുസൂദനന്‍ പറഞ്ഞു. ചടങ്ങില്‍ ആറ്റുകാല്‍ ആശുപത്രി ഡയറക്ടര്‍ ഡോ. അയ്യപ്പന്‍, ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.കെ.കുഞ്ഞ്. ജില്ലാ സെക്രട്ടറി ഷാജു, ഹിന്ദുമഹാസമ്മേളനം സംയോജകന്‍ നന്ദു എന്നിവര്‍ സംസാരിച്ചു.
















