Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബബിതയ്‌ക്ക് ഇരട്ട സ്വര്‍ണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2017, 10:41 pm IST
inSports

1,500 മീറ്ററില്‍ സ്വര്‍ണം നേടിയ ശേഷം സ്‌പൈക്കില്‍ ചുംബിക്കുന്ന സി. ബബിത

പൂനെ: കനത്ത തണുപ്പിനെയും വരണ്ട ശീതക്കാറ്റിനെയും വെല്ലുവിളിച്ച് ട്രാക്കിലിറങ്ങിയ കേരളത്തിന്റെ സി. ബബിതയ്‌ക്ക് പൊന്‍തിളക്കം. ഇന്നലെ രാവിലെ നടന്ന 1500 മീറ്റര്‍ ഓട്ടത്തിലാണ് ബബിത കേരളത്തിന്റെ മൂന്നാം ദിനത്തിലെ ആദ്യ സ്വര്‍ണം മാറോടു ചേര്‍ത്തത്. വൈകിട്ട് നടന്ന 3000 മീറ്ററിലും പൊന്നണിഞ്ഞ് ബബിത ഇരട്ട സ്വര്‍ണത്തിന് അവകാശിയായി. ബബിതയുടെ അവസാന സ്‌കൂള്‍ മീറ്റാണിത്.

1500 മീറ്ററിന്റെ അവസാന ലാപ്പ് ആരംഭിക്കുമ്പോള്‍ പിന്നിലായിരുന്ന ബബിത അവസാന 200 മീറ്ററില്‍ ലീഡ് തിരിച്ചുപിടിച്ച് ഫിനിഷിങ് പോയിന്റിലേക്ക് കുതിച്ചപ്പോള്‍ വെള്ളി നേടിയ മഹാരാഷ്‌ട്രയുടെ ദുര്‍ഗ്ഗാ പ്രമോദ് ദേവ്‌റ നാല് സെക്കന്റുകള്‍ക്ക് പിന്നിലായി. 4:32.00 സെക്കന്‍ഡില്‍ ബബിത ഫിനിഷ് ചെയ്തു. ദുര്‍ഗ 4:36.26 സെക്കന്‍ഡിലും. തമിഴ്‌നാടിന്റെ എല്‍. സമ്യശ്രീ 4:44.72 സെക്കന്‍ഡില്‍ വെങ്കലം നേടി. കേരളത്തിന്റെ മറ്റൊരു പ്രതീക്ഷയായിരുന്ന അനുമോള്‍ തമ്പി നാലാമതാണ് ഫിനിഷ് ലൈന്‍ കടന്നത്.

ഫിനിഷിങിന് പിന്നാലെ ട്രാക്കില്‍ ബബിത തളര്‍ന്നു വീണു. തളര്‍ച്ചയെല്ലാം മറന്ന് വൈകിട്ട് 3000 മീറ്ററിന്റെ ട്രാക്കിലും ബബിത എത്തി. മഹാരാഷ്‌ട്ര താരങ്ങള്‍ ഉയര്‍ത്തിയ വെല്ലുവിളികളെ മറികടന്ന് ബബിത 9.59.84 സെക്കന്‍ഡില്‍ പൊന്നണിഞ്ഞു. തൊട്ടുപിന്നാലെ 800 മീറ്റര്‍ ഹീറ്റ്‌സിലും ബബിത ഓടി.

േനട്ടങ്ങള്‍ നിരവധിയുണ്ടെങ്കിലും ബബിതയുടെ മനസ് വേദനിക്കുന്നു. വിവിധ മീറ്റുകളിലായി തനിക്ക് കിട്ടിയ മെഡലുകളൊന്നും സൂക്ഷിച്ചുവെക്കാന്‍ ഒരു വീടില്ല. ആ സ്വപ്‌നം ഇപ്പോഴും ഏറെ അകലെയെന്നത് വാസ്തവം. നിരവധി വാഗ്ദാനങ്ങള്‍ മാത്രമാണ് നാൡതുവരെ ബബിതയ്‌ക്ക് കിട്ടിയിട്ടുള്ളത്. ഇപ്പോള്‍ ഒറ്റമുറി കൂരയിലാണ് ബബിതയുടെയും കുടുംബത്തിന്റെയും താമസം. ചുമട്ടുതൊഴിലാളി ബാലകൃഷ്ണന്റെയും കമലത്തിന്റെയും മകളാണ് ബബിത.

2013-ല്‍ മലേഷ്യയില്‍ നടന്ന ഏഷ്യന്‍ സ്‌കൂള്‍ മീറ്റിലെ മെഡല്‍ നേട്ടത്തിനുശേഷം ജന്മനാട് നല്‍കിയ സ്വീകരണത്തില്‍ ജനപ്രതിനിധികള്‍ വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അന്ന് ഷൊര്‍ണൂര്‍ എംഎല്‍എ ആയിരുന്ന ഹംസ എംഎല്‍എ ഫണ്ടില്‍ നിന്ന് പത്തു ലക്ഷവും പഞ്ചായത്ത് ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷവും വീട് നിര്‍മിക്കാന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും മൂന്ന് വര്‍ഷം പിന്നിടുമ്പോഴും കാര്യങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. ബബിത ഓരോ മെഡലുകള്‍ നേടുമ്പോഴും പ്രാര്‍ഥിക്കുന്നത് അധികൃതരുടെ പ്രഖ്യാപനം യാഥാര്‍ഥ്യമാകുന്ന ദിവസത്തിന് വേണ്ടിയാണ്.

2009-ല്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ബബിത ട്രാക്കിലെത്തുന്നത്. ഏഴു വര്‍ഷമായി രാമചന്ദ്രന്‍ മാസ്റ്റാണ് പരിശീലകന്‍. 100 മീറ്ററില്‍ ഓട്ടം തുടങ്ങിയ ബബിതയെ ദീര്‍ഘദൂര ട്രാക്കിലേക്ക് വഴി തിരിച്ചു വിട്ടത് രാമചന്ദ്രന്‍ മാസ്റ്റര്‍. കൊളംബിയയില്‍ നടന്ന ലോക യൂത്ത് മീറ്റ്, ബ്രസീലില്‍ നടന്ന ലോക സ്‌കൂള്‍ മീറ്റ്, മലേഷ്യയില്‍ നടന്ന ഏഷ്യന്‍ സ്‌കൂള്‍ മീറ്റ് എന്നീ രാജ്യാന്തര പോരാട്ട വേദികളിലും ബബിത മെഡലുകള്‍ നേടിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

Kerala

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

Kerala

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

Kerala

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പുതിയ വാര്‍ത്തകള്‍

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.