പയ്യന്നൂര്‍: കണ്ണൂര്‍ ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷന്റെയും പയ്യന്നു ര്‍ ജിംനേഷ്യത്തിന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന മിസ്റ്റര്‍ കണ്ണൂര്‍ ശരീര സൗന്ദര്യ മത്സരം ഇന്ന് ഗവ.ബോയ്‌സ് ഹൈസ്‌കൂളില്‍ നടക്കും. കണ്ണൂര്‍ ജില്ലയിലെ ഇരുനൂറിലധികം ജിംനേഷ്യങ്ങളില്‍ നിന്നായി നാന്നൂറിലധികം പേര്‍ മത്സരത്തില്‍ പങ്കെടുക്കും.സബ്ബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ദിവ്യാഗര്‍, മാസ്റ്റേഴ്‌സ് തുടങ്ങി വിവിധ തലങ്ങളില്‍ മത്സരവും പ്രദര്‍ശനവും നടക്കും. അത്‌ലറ്റിക് ഫിസിക്, മോഡല്‍ഫിസിക് തുടങ്ങിയ പ്രദര്‍ശനങ്ങളും ഒരുക്കിയതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കെ.വി.ഷാജു, മുന്‍ മിസ്റ്റര്‍ ഇന്ത്യ കെ.മഹേഷ് ബാബു, സി.രവീന്ദ്രന്‍, എ.ജയരാജ്, ഗോവിന്ദന്‍ ചിറ്റീരെ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
















