പയ്യന്നുര്‍: പയ്യന്നൂര്‍ ഫൈന്‍ ആര്‍ട്‌സ് മഹിളാ വേദിയുടെ കോല്‍ക്കളി അരങ്ങേറ്റം മഹാദേവ ഗ്രാമത്തില്‍ നടന്നു. ഇ.എ.കൃഷ്ണന്റെ നേതൃത്വത്തില്‍ പരിശീലിച്ച സ്ത്രീകളാണ് അരങ്ങേറ്റം നടത്തിയത്. അരങ്ങേറ്റ സമ്മേളനം യു.നാരായണന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ കേരള ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എ.കെ.നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. സീതാ ശശിധരന്‍, എം.വിമല, പി.രവീന്ദ്രന്‍, എ.യുക്തി എന്നിവര്‍ സംസാരിച്ചു.
















