മുക്കത്തെ കാഞ്ചനമാലയുടെയും മൊയ്തീന്റെയും കഥയുമായെത്തിയ പി. അനുശ്രീ ഹൈസ്‌കൂള്‍ വിഭാഗം (പെണ്‍) മോണോ ആക്ടില്‍ സംസ്ഥാനതലത്തില്‍ മത്സരിക്കാന്‍ യോഗ്യതനേടി. കൊയിലാണ്ടി. ഗവ.ഗേള്‍സ് എച്ച്എസ്എസ്സിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ മിടുക്കി. ഹൈസ്‌കൂള്‍ വിഭാഗം ഓട്ടന്‍തുള്ളലിലും സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ അനുശ്രീ യോഗ്യത നേടിയിട്ടുണ്ട്.
പി. സുരേഷിന്റെയും കൗണ്‍ സിലറായ വി.കെ. ലാലിഷയുടെയും മകളാണ്. നടേരി മുഴിക്കത്ത് മീത്തല്‍ പുതുക്കുടിയിലാണ് താമസം. കഴിഞ്ഞ വര്‍ഷം മോണോആക്റ്റില്‍ സംസ്ഥാനതലത്തില്‍ എ ഗ്രേഡ് നേടിയിരുന്നു. പ്രഭാകരന്‍ പുന്നശ്ശേരിയാണ് ഓട്ടന്‍തുള്ളലില്‍ ഗുരു. സത്യന്‍ മുദ്രയാണ് മോണോ ആക്ട്ട് പരിശീലിപ്പിക്കുന്നത്. സഹോദരി ആശ്വതി ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്
















