ശ്രീനഗര്‍: കശ്മീരിലെ ബുദ്ഗാം ജില്ലയിലെ മച്ചു മേഖലയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ അല്‍-ബദര്‍ ഭീകരന്‍ മുസാഫര്‍ അഹമ്മദ് കൊല്ലപ്പെട്ടു. പുലര്‍ച്ചെയുണ്ടായ സംഭവത്തില്‍ ഒരു ജവാന് പരിക്കേറ്റതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
നേരത്തെ മുസാഫര്‍ അഹമ്മദ് ലഷ്‌കറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയായിരുന്നു. സൈന്യവും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായാണ് ഭീകരര്‍ക്കെതിരെ നീക്കം നടത്തിയത്.
















