ലണ്ടന്‍: ചെല്‍സിയുടെ ജയപരമ്പരയ്ക്ക് അവസാനം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കിരീട പോരാട്ടം കടുപ്പിച്ച് ടോട്ടനം ഹോട്സ്പര്‍ എതിരില്ലാത്ത രണ്ടു ഗോളിന് ചെല്‍സിയെ വീഴ്ത്തി. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്തും 54ാം മിനിറ്റിലും ഗോള്‍ നേടിയ ഡാലെ അലിയാണ് മത്സരത്തിലെ ഹീറൊ.
ജയത്തോടെ ടോട്ടനം പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 20 കളികളില്‍ 42 പോയിന്റായി ടീമിന്. തോറ്റെങ്കിലും ചെല്‍സി ഒന്നാമത് തുടരുന്നു, 49 പോയിന്റ്. ലിവര്‍പൂള്‍ (44) രണ്ടാം സ്ഥാനത്ത്. മാഞ്ചസ്റ്റര്‍ സിറ്റി (42), ആഴ്സണല്‍ (41), മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (39) ടീമുകള്‍ പിന്നാലെ.
റയലിന് ജയം
മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെല്‍ റേയില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ, ഗരത് ബെയ്ല് എന്നിവരില്ലാതെയിറങ്ങിയ റയല്‍, ആദ്യ പാദ പ്രീ ക്വാര്‍ട്ടറില്‍ സെവിയ്യയെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്തു.
ജയിംസ് റോഡ്രിഗസിന്റെ ഇരട്ട ഗോള്‍ റയലിന് തുണയായി. 11, 44 മിനിറ്റില്‍ റോഡ്രിഗസ് ലക്ഷ്യം കണ്ടു. 29ാം മിനിറ്റില്‍ റാഫേല്‍ വരാനെയും സ്കോറര്‍. രണ്ടാം പാദം 13ന് സെവിയ്യയുടെ മൈതാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: