Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കുതിപ്പ് തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2017, 04:39 am IST
in Sports

ഉയരെ: ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ സ്വര്‍ണം നേടുന്ന കേരളത്തിന്റെ കെ.എസ്. അനന്ദു

പൂനെ: ആദ്യ ദിനത്തിലെ തളര്‍ച്ചയും കിതപ്പും മറന്ന് ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റിന്റെ രണ്ടാം ദിനത്തില്‍ കേരളാ എക്‌സ്പ്രസിന് വേഗതയേറി. രണ്ടാം ദിനത്തെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ മൂന്ന് സ്വര്‍ണം, നാല് വെള്ളി, ഒരു വെങ്കലമടക്കം 28 പോയിന്റുമായി കേരളം ഒന്നാമത്. രണ്ട് സ്വര്‍ണം, ഒരു വെള്ളി, രണ്ട് വെങ്കലം നേടിയ ഹരിയാന രണ്ടാമത്. രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നേടിയ പഞ്ചാബ് മൂന്നാമത്.

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ട് സ്വര്‍ണം നേടി പഞ്ചാബ് ഒന്നാമത്. ഒരു സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും സ്വന്തമാക്കിയ കേരളം രണ്ടാമത്. ഒന്നു വീതം സ്വര്‍ണം, വെള്ളി, വെങ്കലം നേടിയ ഹരിയാന മൂന്നാം സ്ഥാനത്ത്. പെണ്‍കുട്ടികളില്‍ രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും നേടിയ കേരളം ഒന്നാമത്. ഒന്നു വീതം സ്വര്‍ണവും വെള്ളിയും മൂന്ന് വെങ്കലവും നേടിയ മഹാരാഷ്‌ട്ര രണ്ടാമത്. ഒരു സ്വര്‍ണവും ഒരു വെങ്കലവും നേടിയ കേന്ദ്രീയ വിദ്യാലയ മൂന്നാമത്.

പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പിലും ആണ്‍കുട്ടികളുടെ ഹൈജമ്പിലും കേരളം സ്വര്‍ണവും വെള്ളിയും നേടിയപ്പോള്‍ മൂന്നാം സ്വര്‍ണം വന്നത് ട്രാക്കില്‍ നിന്ന്. 400 മീറ്ററില്‍ പുതിയ റെക്കോഡുമായി അബിത മേരി മാനുവല്‍ പൊന്നണിഞ്ഞു. ട്രിപ്പിള്‍ ജമ്പില്‍ ലിസ്ബത്ത് കരോലിന്‍ ജോസഫും ഹൈജമ്പില്‍ കെ.എസ്. അനന്ദുവും സ്വര്‍ണം നേടിയപ്പോള്‍ പി.വി. വിനി, ടി. ആരോമല്‍, കെ.എ. റുബീന എന്നിവര്‍ യഥാക്രമം ഈയിനങ്ങളില്‍ വെള്ളി നേടി. മറ്റൊരു വെള്ളിയും ഏക വെങ്കലവും പിറന്നത് 100 മീറ്ററില്‍. ആണ്‍കുട്ടികളാണ് സ്പ്രിന്റില്‍ മെഡല്‍ നേടിയത്. ഫോട്ടോഫിനിഷിലൂടെ മുഹമ്മദ് അജ്മല്‍ വെള്ളി നേടിയപ്പോള്‍ ഓംകാര്‍ വെങ്കലവും മാറിലണിഞ്ഞു.

400 മീറ്ററില്‍ ഉഷയുടെ പ്രിയ ശിഷ്യ അബിത മേരി മാനുവല്‍ 55.12 സെക്കന്‍ഡിലാണ് റെക്കോഡുമായി പൊന്നണിഞ്ഞത്. അബിതയുടെ കുതിപ്പില്‍ പഴങ്കഥയായത് 2005-ല്‍ പഞ്ചാബിന്റെ മന്‍ദീപ് കൗര്‍ സ്ഥാപിച്ച 55.18 സെക്കന്‍ഡ്. മധ്യപ്രദേശിന്റെ നികിത മലാകര്‍ വെള്ളിയും മഹാരാഷ്‌ട്രയുടെ റൊസാലിന്‍ റൗൂബന്‍ ലൂയിസ് വെങ്കലവും നേടി.

ഗുര്‍വീന്ദര്‍, രാജശ്രീ ഫാസ്റ്റസ്റ്റ് മീറ്റിലെ വേഗതയേറിയ താരങ്ങളായി ആണ്‍കുട്ടികളില്‍ പഞ്ചാബിന്റെ ഗുര്‍വീന്ദര്‍ സിങ്ങും പെണ്‍കുട്ടികളില്‍ പശ്ചിമ ബംഗാളിന്റെ രാജശ്രീ പ്രസാദും മാറി. 12.17 സെക്കന്‍ഡില്‍ പറന്നെത്തിയാണ് പെണ്‍കുട്ടികളില്‍ രാജശ്രീ ഫാസ്റ്റസ്റ്റായത്. മഹാരാഷ്‌ട്രയുടെ സിദ്ധി സഞ്ജയ് ഹിരെ 12.36 സെക്കന്‍ഡില്‍ വെള്ളിയും തമിഴ്‌നാടിന്റെ കെ. രാമലക്ഷ്മി 12.37 സെക്കന്‍ഡില്‍ വെങ്കലവും നേടി. കേരളത്തിന്റെ വിനി. പി.വി 12.84 സെക്കന്‍ഡില്‍ ഏഴാമതാണ് ഫിനിഷ് ലൈന്‍ കടന്നത്.

ഫോട്ടോഫിനിഷിലൂടെ വിജയിയെ നിര്‍ണ്ണയിച്ച ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ 10.85 സെക്കന്‍ഡില്‍ ഗുര്‍വീന്ദര്‍ സിങ് ഫിനിഷ് ലൈന്‍ കടന്നു. 10.86 സെക്കന്‍ഡില്‍ മുഹമ്മദ് അജ്മലും 10.95 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്ന് ഓംകാര്‍നാഥും സ്പ്രിന്റ് മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചു.

ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ സ്വര്‍ണവും വെള്ളിയും നേടിയ അനന്ദുവും ടി. ആരോമലും ചാടിയത് 2.05 മീറ്റര്‍. എന്നാല്‍, 2.02 മീറ്റര്‍ ഉയരം ആദ്യ അവസരത്തില്‍ അനന്ദു താണ്ടിയപ്പോള്‍ ആരോമല്‍ മറികടന്നത് രണ്ടാം അവസരത്തില്‍. ഇതോടെയാണ് സ്വര്‍ണം അനന്ദുവിന് സ്വന്തമായത്. കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആരോമലിന് പിന്നില്‍ അനന്ദുവിന് വെള്ളി. 1.97 മീറ്റര്‍ ചാടിയ ദല്‍ഹിയുടെ നിഷാന്ത് വെങ്കലം നേടി.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അസമിന്റെ ലെയ്‌വന്‍ നര്‍സാരിയും കേരളത്തിന്റെ റുബീന. കെ.എയും 1.68 മീറ്റര്‍ ചാടി സ്വര്‍ണവും വെള്ളിയും നേടി. എന്നാല്‍, കുറഞ്ഞ അവസരത്തില്‍ ഈ ഉയരം മറികടന്നതാണ് അസമീസ് താരത്തിന് ഗുണകരമായത്. ദല്‍ഹിയുടെ വനിഷ്‌ക സ്വേജ്‌വാള്‍ 1.65 മീറ്റര്‍ ചാടി വെങ്കലം നേടി. കേരളത്തിന്റെ മറ്റൊരു ഉറച്ച പ്രതീക്ഷയായ ലിസ്ബത്തിന് 1.55 മീറ്റര്‍ ചാടി 10-ാമതാണ് എത്തിയത്.

എന്നാല്‍, ത്രോയിനങ്ങളില്‍ കേരളത്തിന് മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാനായില്ല. ആണ്‍കുട്ടികളുടെ ഡിസ്‌ക്കസ് ത്രോയില്‍ കേരളത്തിന്റെ അമല്‍ പി. രാഘവ് 44.29 മീറ്റര്‍ എറിഞ്ഞ് നാലാമതായി. പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടിലും നിരാശ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

World

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

Kerala

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

Varadyam

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

Varadyam

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

പുതിയ വാര്‍ത്തകള്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

മിനികഥ: സ്റ്റാറ്റസ്

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

കവിത: അഹല്യ

കവിത: ജീവിതമെന്ന കറി

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.