ശബരിമല: സാമൂഹ്യക്ഷേമം മറന്ന് സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ്. എരുമേലി-പമ്പ പാതയിലെ അഴുതയില്‍ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അംഗനവാടി കെട്ടിടം പൂട്ടിയതാണ് ആക്ഷേപം ഉയരാന്‍ കാരണം.
കാനനപാതയിലൂടെ ആദ്യദിനം യാത്ര പിന്നിടുന്ന തീര്‍ത്ഥാടകര്‍ രാത്രിയില്‍ വിശ്രമിച്ചിരുന്നത് അംഗനവാടിയിലാണ്. കുഴല്‍ കിണറില്‍ നിന്നാണ് കുടിവെള്ളം ശേഖരിക്കുക.
തിരക്കേറുമ്പോള്‍ തീര്‍ത്ഥാടകര്‍ അംഗനവാടി വളപ്പില്‍ വിശ്രമിക്കുകയും ചെയ്തിരുന്നു.
സാമൂഹ്യക്ഷേമ വകുപ്പിന്റെ നടപടി അയ്യപ്പഭക്തരെ അമ്പരപ്പിച്ചിരിക്കുകയാണ്.
















