ശബരിമല: തീര്‍ത്ഥാടകരെ സുരക്ഷിതമായി പടിചവിട്ടാന്‍ സഹായിക്കുന്ന പോലീസുകാര്‍ക്ക് ആയുര്‍വേദ ചികിത്സ നല്‍കുന്നു. സന്നിധാനത്തെ ആയുര്‍വേദ ആശുപത്രിയിലാണ് പ്രത്യേക ചികിത്സാ പദ്ധതി.
പടി കയറുന്ന തീര്‍ഥാടകരെ മുകളിലെത്താന്‍ സഹായിക്കുന്ന ജോലി ഏറെ കായികശേഷി ആവശ്യമുള്ളതാണ്. പോലീസിന്റെ സഹായമുള്ളതുകൊണ്ടാണ് ഒരു മിനിറ്റില്‍ നൂറോളം തീര്‍ഥാടകര്‍ക്ക് പടികയറാന്‍ ആവുന്നത്. ഒരു ടേണില്‍ പന്ത്രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് പടിക്കല്‍ ഡ്യൂട്ടിയിലുള്ളത്.
ഈ സാഹചര്യത്തില്‍ പോലീസുകാര്‍ നേരിടുന്ന ശാരീരിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ചികിത്സ. ഡോ. ജോസഫ്. പി.മോസസിന്റെയും മര്‍മ്മ ചികിത്സാ വിദഗ്ധനായ ഡോ. കൃഷ്ണ കുമാറിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിയില്‍ ഡോക്ടര്‍മാരായ റിനു, സിനീഷ്, ശിവപ്രസാദ് എന്നിവരും പങ്കാളികളാകും. ദിവസവും ഇരുപതിലധികം പേര്‍ക്കാണ് ചികിത്സ ലഭ്യമാക്കുന്നത്.
















