പത്തനംതിട്ട:’ തദ്ദേശ ഭരണ സ്ഥാപനത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യസഖ്യത്തിന് വിജയം. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പിലാണ് താമര ചിഹ്നത്തില്‍ മത്സരിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി.ജി. തങ്കപ്പന്‍പിള്ള വിജയിച്ചത്. 350 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് നിജയം.
2015 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ചെങ്കിലും രോഗബാധിതനായി സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാതപോയ പ്രകാശ് കണ്ണന്താനത്തിന്റെ പിതാവാണ് ഇപ്പോള്‍ വിജയിച്ച തങ്കപ്പന്‍പിള്ള. അപൂര്‍വ്വ രോഗമായ മ്യൂകോര്‍മൈക്കോസിസ് ബാധിച്ച് ചികിത്സയിലാണ് പ്രകാശ് ഇപ്പോഴും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: