കണ്ണൂര്‍: കാസിയ ഇറക്കുമതിക്കെതിരെയും ഉപയോഗത്തനെതിരെയും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ശക്തമാക്കിയത് ആശ്വാസകരമാണെന്ന് ലിയനാര്‍ഡോ ജോണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യയിലേക്ക് 83,66,892 കിലോ കാസിയയാണ് ഇറക്ക് മതി ചെയ്തത്. ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഇത്തരം ഇറക്കുമതികള്‍ പരിശോധിക്കാന്‍ നേരത്തെ ഇന്ത്യയില്‍ സംവിധാനങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ആയുര്‍വ്വേദം. യുനാനി, ഹോമിയോ, സിദ്ധ തുടങ്ങിയവ ആയുഷ് വകുപ്പിന് കീഴില്‍ കൊണ്ടുവന്നതോടെയാണ് കാസിയയുടെ അനധികൃത ഉപഭോഗത്തിനുമേല്‍ നിയന്ത്രണം വരുന്നത്. ഡ്രഗ്‌സ് ആന്റ് കോസ്മറ്റിക്‌സ് നിയമപ്രകാരം മുപ്പത് സ്ഥാപനങ്ങള്‍ക്ക് ഒരു ഇന്‍സ്‌പെക്ടറെയാണ് നിയമിക്കേണ്ടത്. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ രണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍ മാത്രമേയുള്ളു. നിയമം കര്‍ശനമാക്കുന്നതോടെ കേരളത്തില്‍ അന്‍പതോളം ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കേണ്ടിവരും. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ ഏതെങ്കിലും സ്ഥാപനങ്ങള്‍ നല്‍കിയാല്‍ അത് ഇന്‍സ്‌പെക്ടര്‍മാര്‍ ആയുഷ് വകുപ്പിനെ അറിയിക്കേണ്ടതുണ്ട്. ആയുഷ് വകുപ്പിന്റെ പ്രവര്‍ത്തനം അനധികൃത ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്കും ഉപയോഗത്തിനും നിയന്ത്രണങ്ങള്‍ വരുത്തുമെന്നും ലിയനാര്‍ഡോ ജോണ്‍ പറഞ്ഞു.
















