മുംബൈ: ഇന്ത്യയുടെ ഏകദിന, ട്വന്റി20 നായക സ്ഥാനം എം.എസ്. ധോണി ഒഴിഞ്ഞു. ഇംഗ്ലണ്ടിനെതിരെ ഏകദിന, ട്വന്റി20 പരമ്പരയ്‌ക്കുള്ള ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെ തീരുമാനം. അതേസമയം, പരമ്പരയ്‌ക്കുള്ള ടീം സെലക്ഷനില്‍ ധോണിയെ പരിഗണിക്കുമെന്ന് ബിസിസിഐ അറിയിച്ചു.
ഇന്ത്യക്ക് ട്വന്റി20, ഏകദിന ലോകകപ്പ് കിരീടങ്ങള്‍ സമ്മാനിച്ച ധോണി, സമകാലീന ക്രിക്കറ്റില്‍ ഏറെ ജയം സമ്മാനിച്ച നായകനുമാണ്. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ടീം ടെസ്റ്റ് മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്നതും ധോണിയുടെ തീരുമാനത്തിന് പിന്നില്‍.
















