അടൂര്‍: പരിചമുട്ടുകളിയുടെ വിധി നിര്യത്തെത്തുടര്ന്ന് ഉടലെടുത്ത തര്‍ക്കവും സംഘര്‍ഷവും അവസാനിപ്പിക്കാന്‍ പോലീസ് ഇടപെടല്‍ വേണ്ടി വന്നു.
എച്ച്എസ് വിഭാഗം പരിചമുട്ടുകളി മത്സരം പൂര്‍ത്തിയായതിനേ തുടര്‍ന്നാണ് തര്‍ക്കം ഉടലെടുത്തത്. ഒന്നാംസ്ഥാനം പ്രതീക്ഷിച്ച ടീം മൂന്നാംസ്ഥാനത്തേക്കു പിന്തളപ്പെട്ടതാണ് തര്‍ക്കത്തിനു കാരണമായത്. അപ്പീല്‍ സാധ്യത പോലും നഷ്ടമാക്കിയെന്ന പേരിലാണ് ഇവര്‍ തര്‍ക്കം ഉന്നയിച്ചത്.
പരാജയപ്പെട്ട ടീമംഗങ്ങളും സംഘാടകരും തമ്മില്‍ ഉടലെടുത്ത തര്‍ക്കം പരിഹരിക്കാന്‍ പോലീസും രംഗത്തെത്തി. ഡിവൈഎസ്പി എസ്. റഫീക്കിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം വാളും പരിചയുമായി നിന്ന മത്സരാര്‍ത്ഥികളെ വേദിക്കരികില്‍ നിന്നും മാറ്റുന്നതിന് ഏറെ ബുദ്ധിമുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: