കൊച്ചി: ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ എംടിയെ മനുഷ്യബോംബാക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ബി. ഗോപാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
എംടിയെ ഇകഴ്‌ത്തുന്നത് ശരിയല്ല. സിപിഎമ്മിന്റെ ഇത്തരം നിലപാടുകള്‍ സാഹിത്യത്തിന് അപമാനമാണ്. എംടിയെ സവര്‍ണ ഫാസിസ്‌റ്റെന്ന് വിളിച്ചാക്ഷേപിച്ചവരാണ് സിപിഎം. ജനാധിപത്യത്തില്‍ സാഹിത്യകാരന്മാര്‍ക്കെന്നല്ല ആര്‍ക്കും ആരെയും വിമര്‍ശിക്കാം. എംടിക്ക് ആരെയും വിമര്‍ശിക്കാം. അതുപോലെ എംടിയെയും ആര്‍ക്കും വിമര്‍ശിക്കാമെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.
















