കൊച്ചി: കൊശമറ്റം ഗ്രൂപ്പിലെ മുഖ്യ കമ്പനിയായ കൊശമറ്റം ഫിനാന്‍സ് ലിമിറ്റഡിന്റെ ഓഹരിയാക്കി മാറ്റാനാവാത്ത 1000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങള്‍ (എന്‍സിഡി) ജനുവരി 20 വരെ പൊതുവിപണിയില്‍ ലഭിക്കും.
150 കോടി രൂപയാണ് ലക്ഷ്യമെങ്കിലും അത്രതന്നെ തുകയ്‌ക്കുകൂടി അനുമതി ഉള്ളതിനാല്‍ 300കോടി രൂപ സമാഹരിക്കാനാകും. നിക്ഷേപകരുടെ സൗകര്യാര്‍ത്ഥം അവരുടെ ആവശ്യങ്ങള്‍ക്കനുസൃതമായി മാസം തോറും പലിശ ലഭിക്കുന്നതും നിശ്ചിത കാലാവധിക്കുശേഷം മുതലും പലിശയും അടക്കം തിരികെ ലഭിക്കുന്നതുമായ തരത്തില്‍ വിവിധ കാലയളവുകളിലേയ്‌ക്ക് നിക്ഷേപിക്കാം. 9 ശതമാനം മുതല്‍ 10.41 ശതമാനം പലിശനിരക്കുകളാണ് 400 ദിവസം മുതല്‍ ഏഴു വര്‍ഷം വരെ കാലാവധികള്‍ക്കുള്ള വിവിധ നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്നത്.
10,000 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപത്തുക. ഡീമാറ്റ് രൂപത്തിലുള്ള എന്‍സിഡി നിക്ഷേപങ്ങള്‍ക്കു സ്രോതസ് നികുതി ബാധകമല്ല. ബാങ്കുകള്‍ നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് കുറയ്‌ക്കുന്ന സാഹചര്യത്തില്‍ സ്ഥിരവരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് കടപ്പത്രങ്ങള്‍ നിക്ഷേപിച്ച് അധിക വരുമാനം കണ്ടെത്താം. ചെക്കോ, ഡിഡിയോ മുഖേനയാണ് നിക്ഷേപങ്ങള്‍ നടത്തേണ്ടതെന്ന് മാനേജിങ് ഡയറക്ടര്‍ മാത്യു കെ. ചെറിയാന്‍ അറിയിച്ചു.
















