ന്യൂദല്‍ഹി: ബിസിസിഐയുടെ പുതിയ ഭരണസമിതിയെ കണ്ടെത്താന്‍ സുപ്രീംകോടതി നിയോഗിച്ച അംഗങ്ങളില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ പിന്മാറി.
പകരം അനില്‍ ബി. ദിവാനെ കോടതി നിയമിച്ചു. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കേസിലെ അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യമാണ് സമിതിയിലെ രണ്ടാമത്തെ അംഗം. 2009ല്‍ ബിസിസിഐക്കായി ഒരു കേസില്‍ ഹാജരായതാണ് പിന്മാറ്റത്തിനു കാരണമായി നരിമാന്‍ ചൂണ്ടിക്കാട്ടിയത്.
















