ന്യൂയോര്‍ക്ക്: ഡോള്‍ഫിനെപ്പോലുള്ള ജീവിയുടെ 900 ലക്ഷം വര്‍ഷം പഴക്കമുള്ള ഫോസില്‍ കണ്ടെത്തി. പണ്ടു പണ്ട് സമുദ്രങ്ങളില്‍ നീന്തി നടന്നിരുന്നതാണ് ഇവ.
അമേരിക്കയിലെ തെക്കന്‍ ടെക്‌സാസിലെ ഒരു നദീ തടത്തില്‍ നിന്നാണ് പാറയിലുറച്ച എല്ലുകള്‍ കണ്ടെത്തിയത്.
ഏതാണ്ട് പൂര്‍ണ്ണമായ അസ്ഥികൂടമാണ് കണ്ടെത്തിയത്. അപൂര്‍വ്വമായേ ഇവ ഇങ്ങനെ ലഭിക്കാറുളള്ളൂ. ഗവേഷകനായ ജോഷ് ലൈവ്‌ലി പറഞ്ഞു.
സസ്തനിയും ഉരഗവും ചേര്‍ന്നുള്ള ഐക്തിയോസോറസ് ഇനത്തില്‍ പെട്ടയാതിരുന്നു ഈ ജീവിയെന്ന് കരുതപ്പെടുന്നു. ആറടി നീളമുള്ള ഇവക്ക് ഡിനോസറിന്റേതിനു തുല്യമായ താടിയാണ് ഉണ്ടായിരുന്നത്.
















