ന്യൂദല്‍ഹി: ഡിജിറ്റല്‍ പേമെന്റിനുള്ള, കേന്ദ്രം തയ്യാറാക്കിയ ഭീം ആപ്പിന് പ്രിയമേറി. ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ ആപ്പ് ഇതുവരെ 30 ലക്ഷം തവണ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു.
അഞ്ചു ലക്ഷത്തിലേറെ ഇടപാടുകളും ഇതുവഴി നടന്നതായി നിതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് അമിതാഭ് കാന്ത് പറഞ്ഞു. കറന്‍സിയില്ലാ ഇടപാടുകള്‍ വ്യാപകമാക്കാനാണ് ഭീം ആപ്പ് തുടങ്ങിയത്.
















