മുംബൈ: ബിസിസിഐ ഭരണസമിതി നിയമനകാര്യത്തില്‍ ഫാലി എസ് നരിമാന്‍ അമിക്കസ് ക്യൂറിയാവില്ല. പകരം അനില്‍ ബി ധവാന്‍ അമിക്കസ് ക്യൂറിയാവും. തനിക്ക് അമിക്കസ് ക്യൂറിയവാന്‍ കഴിയില്ലെന്ന് ഫാലി എസ് നരിമാന്‍ സുപ്രീംകോടതിയെ അറിയിച്ചു.
താന്‍ 2009ല്‍ ബിസിസിഐക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായിരുന്നു. അതിനാല്‍ എനിക്ക് ധാര്‍മ്മികമായി അമിക്കസ് ക്യൂറി സ്ഥാനം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് ഫാലി എസ് നരിമാന്‍ കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണ് അനില്‍ ബി ധവാനെ നിയമിച്ചത്. കഴിഞ്ഞ ദിവസമാണ് ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂറിനെയും സെക്രട്ടറിയെയും സുപ്രീംകോടതി ഒഴിവാക്കിയത്.
നിലവിലെ ബിസിസിഐ ഭരണസമിതി പിരിച്ചുവിട്ട് പുതിയ ഭരണസമിതി ഉണ്ടാക്കണമെന്ന നിര്‍ദേശവും സുപ്രീംകോടതി മുന്നോട്ട് വച്ചിരുന്നു. ഇതിനായി നിലവിലെ അമിക്കസ് ക്യൂറിയായിരുന്ന ഗോപാല്‍ സുബ്രഹ്മണ്യത്തെയും ഫാലി എസ് നരിമാനെയും കോടതിയെ സഹായിക്കുന്നതിന് വേണ്ടി അമിക്കസ് ക്യൂറിയാക്കിയത്.
ഈ മാസം 19ന് കേസ് പരിഗണിക്കുമ്പോള്‍ പുതിയ ഭരണസമിതിയെ നിയമിക്കാനുള്ള നിര്‍ദേശങ്ങള്‍ ഗോപാല്‍ സുബ്രഹ്മണ്യവും അനില്‍ ബി ധവാനും സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും.
















