ശ്രീനഗര്‍: കശ്മീരില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഹരിതാര്‍ തര്‍സു പ്രദേശത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത് .
പുലര്‍ച്ചെ മൂന്ന് മണിയോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരനില്‍ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ഇതിനിടെ രണ്ടു ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുകയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം പ്രദേശത്ത് ഊര്‍ജിതമായ തെരച്ചില്‍ നടത്തുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ചയും അതിര്‍ത്തിയില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ബന്ദിപ്പോര്‍ ജില്ലയിലെ ഷാഗണ്ഡ് ഗ്രാമത്തിലാണ് ഭീകരരും സുരക്ഷാസേനയുമായി ഏറ്റുമുട്ടലുണ്ടായത്. അന്നു രണ്ടു സൈനികര്‍ക്കു പരുക്കേറ്റിരുന്നു. ബാരാമുള്ള സ്ഥിരമായി ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ കേന്ദ്രമായി മാറിയിട്ടുണ്ട്. ഇവിടെ സ്ഥിരമായി ഭീകരരുമായി ഏറ്റുമുട്ടല്‍ നടക്കാറുണ്ട്.
















