ലക്‌നൗ: പരിവര്‍ത്തന്‍ റാലിയില്‍ കോണ്‍ഗ്രസ്സിനെയും ബിഎസ്പിയെയും എസ്പിയെയും കടന്നാക്രമിച്ച് മോദി. പേരെടുത്തു പറയാതെയായിരുന്നു മോദിയുടെ വിമര്‍ശനം. മകനെ തലവനാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ്സിനെ പരിഹസിച്ച മോദി ബിഎസ്പിയെ കള്ളപ്പണം ബാങ്കിലിടുന്ന പാര്‍ട്ടിയെന്നും വിശേഷിപ്പിച്ചു. കുടുംബകലഹത്തില്‍ പെട്ടുഴലുന്ന പാര്‍ട്ടിയെന്നായിരുന്നു എസ്പിക്കുള്ള വിമര്‍ശനം.
യുപിയില്‍ വളരെയൊന്നും സ്വാധീനമില്ലാത്ത ഒരു പാര്‍ട്ടി 15 വര്‍ഷമായി അവരുടെ നേതാവിനെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നു. മറ്റൊരു പാര്‍ട്ടി പണമുണ്ടാക്കാന്‍ ശ്രമിക്കുന്നു. കുടുംബത്തെ മാത്രം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന മൂന്നാമതൊരു പാര്‍ട്ടി കൂടിയുണ്ട് ഉത്തര്‍ പ്രദേശില്‍. ബിജെപി മാത്രമാണ് ബദല്‍ പാര്‍ട്ടി. അവസരം ലഭിച്ചാല്‍ വികസ പിന്നോക്കാവസ്ഥ പരിഹരിക്കും. മോദി പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് പോലും ഇത്രയും ജനക്കൂട്ടത്തെ യു.പിയില്‍ കണ്ടിട്ടില്ല. ബിജെപി സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് താല്‍പര്യമുള്ളത് കൊണ്ടാവാം ഇത്രയും പേര്‍ ഇവിടെ റാലിക്കെത്തിയത്. 14 വര്‍ഷമായി യു.പിക്ക് പുറത്താണ് ബിജെപിയുടെ സ്ഥാനം. എന്നാലിപ്പോള്‍ അത് അവസാനിപ്പിക്കാന്‍ സമയം എത്തിക്കഴിഞ്ഞു.
ഉത്തര്‍പ്രദേശില്‍ മാറി മാറി ഭരിച്ച സമാജ്‌വാദി- ബി.എസ്.പി സര്‍ക്കാരുകള്‍ എന്തൊക്കെയാണ് ചെയ്തതെന്ന് ഞാന്‍ കണ്ടതാണ്. യു.പിയിലെ വികസന മുരടിപ്പ് അവസാനിപ്പിക്കാനുള്ള അവസരമാണ് ജനങ്ങളെ കാത്തിരിക്കുന്നത്. വികസനത്തിനും പുരോഗതിക്കും വേണ്ടി വോട്ട് ചെയ്യേണ്ട ഉത്തരവാദിത്തമാണ് ജനങ്ങളില്‍ വന്നു ചേര്‍ന്നിരിക്കുന്നത്- മോദി പറഞ്ഞു
കഴിഞ്ഞ ദിവസം രാജ്യത്തെ പൗരന്‍മാര്‍ക്കായി ചില ക്ഷേമപദ്ധതികള്‍ ഞാന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതിനെയും വിമര്‍ശിക്കാന്‍ ഇവിടെ ആളുണ്ടായി. മോദി പണമെടുത്താല്‍ പ്രശ്‌നം, മോദി പണം കൊടുത്താല്‍ പ്രശ്‌നം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇത്തരത്തില്‍ എതിര്‍ക്കാന്‍ വേണ്ടി എതിര്‍ക്കുന്ന രാഷ്‌ട്രീയപ്രവര്‍ത്തനമാണ് ഈ മറ്റു പാര്‍ട്ടികളെയെല്ലാം ഇവിടെ അപ്രസക്തമാക്കിയത്.
യുപിയില്‍ വളരെ ചെറിയ തോതില്‍ മാത്രം സാന്നിധ്യമുള്ളൊരു പാര്‍ട്ടിയുണ്ട്. അവര്‍ കഴിഞ്ഞ 15 വര്‍ഷമായി ഇവിടെ അവരുടെ നേതാവിനെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. എന്നാല്‍, പരാജയം മാത്രമാണ് ഫലം. മറ്റൊരു പാര്‍ട്ടിയുടെ ഒരേയൊരു പരിഗണന പണം സംരക്ഷിക്കുക എന്നതു മാത്രമാണ്. മൂന്നാമത്തെ പാര്‍ട്ടിയാകട്ടെ, അവരുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള ശ്രമത്തിലുമാണ്.
കള്ളപ്പണത്തിനെതിരെ നടപടിയെടുക്കുമ്പോള്‍ കോണ്‍ഗ്രസ്സും എസ്‌പിയും ബിഎസ്പിയും ഒറ്റ സ്വരത്തിലാണ് എതിര്‍ക്കുന്നതെന്ന് മോദി. ബിഎസ്പിയും എസ്പിയും ഒരുമിക്കുന്നത് അപൂര്‍വ്വമാണ്. എന്നാല്‍ തന്റെ നടപടിയെ എതിര്‍ക്കാന്‍ അവര്‍ ഒരുമിച്ചു. അവര്‍ മോദിയെ മാറ്റാന്‍ പറയുന്നു. താന്‍ കള്ളപ്പണവും ദാരിദ്രവും മാറ്റാന്‍ പറയുന്നു.
ഏതാണ് മാറ്റേണ്ടതെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. നോട്ട് റദ്ദാക്കിയപ്പോഴും ആനുകൂല്യം നല്‍കിയപ്പോഴും പ്രതിപക്ഷം വിമര്‍ശിച്ചു. മോദി എന്ത് ചെയ്താലും ഇവര്‍ വിമര്‍ശിക്കും. സര്‍ക്കാര്‍ പുറത്തിറക്കിയ ആപ്പിന് അംബേദ്കറിന്റെ പേര് നല്‍കിയതിനെയും വിമര്‍ശിക്കുന്നു. സ്വന്തം കാര്യത്തിനായുള്ള ഇത്തരം എതിര്‍പ്പുകളാണ് ഇവരെ അപ്രസക്തരാക്കിയത്. മോദി ചൂണ്ടിക്കാട്ടി.
















