ന്യൂദല്‍ഹി; ഹോട്ടലുകളിലെ സര്‍വീസ് ചാര്‍ജ്ജ് നിര്‍ബന്ധമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. തങ്ങള്‍ക്ക് ലഭിച്ച സേവനത്തില്‍ തൃപ്തിയില്ലെങ്കില്‍ സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കാതിരിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവകാശമുണ്ട്. കേന്ദ്രം വ്യക്തമാക്കി.
പല ഹോട്ടലുകളും അഞ്ചു മുതല്‍ 20 ശതമാനം വരെയാണ് സര്‍വ്വീസ് ചാര്‍ജ്ജ് ചുമത്തുന്നത്. ഇത് നിര്‍ബന്ധമല്ല. ചാര്‍ജ്ജ് വാങ്ങിയിട്ടും മോശം സേവനമാണ് നല്‍കുന്നതെന്ന് കാട്ടിയുള്ള അനവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് കേന്ദ്ര നടപടി.
സര്‍വ്വീസ് ചര്‍ജ്ജ് പൂര്‍ണ്ണമായും ഉപഭോക്താവിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. സേവനത്തില്‍ തൃപ്തിയല്ലെങ്കില്‍ അത് നിഷേധിക്കാം. കേന്ദ്രവുമായുള്ള ചര്‍ച്ചക്കു ശേഷം ഹോട്ടല്‍ അസോസിയേഷന്‍ ഓഫ് ഇന്ത അറിയിച്ചു. ഇക്കാര്യം റസ്‌റ്റോറന്റുകളെയും ഹോട്ടലുകളെയും അറിയിക്കാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളോടും നിര്‍ദ്ദേശിച്ചു.
















