കോഴിക്കോട്: ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് ഫെബ്രുവരി നാലിന് ഉഷ സ്‌കൂള്‍ ക്യാമ്പസില്‍ നടക്കും.
2004, 2005, 2006 എന്നീ വര്‍ഷങ്ങളില്‍ ജനിച്ച കായികാഭിരുചിയുള്ള പെണ്‍കുട്ടികള്‍ക്ക് ട്രയല്‍സില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനില്‍ നിന്ന്് ലഭിക്കുന്ന വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, സ്‌പോര്‍ട്‌സ് കിറ്റ് എന്നിവ സഹിതം ഫെബ്രുവരി നാലിന് രാവിലെ എട്ടിന് ഉഷ സ്‌കൂള്‍ ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണം. വിവരങ്ങള്‍ക്ക്: ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ്, കിനാലൂര്‍, ബാലുശേരി, കോഴിക്കോട്. ഫോണ്‍: 0496 2645811, 9539007640.
















