Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ചിന്നമ്മയുടെ രാഷ്‌ട്രീയലക്ഷ്യങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2017, 08:47 pm IST
inVicharam

 

”പോയസ്ഗാർഡനിൽ നിന്ന് പുറത്തുവന്നശേഷമാണ് എന്റെ ബന്ധുക്കളുടെകുകുടിലതന്ത്രങ്ങൾ ഞാൻ അറിയുന്നത്. അവരുടെ നീക്കങ്ങളിൽ എനിക്ക് ഒരു പങ്കുമില്ല. ഇനിമുതൽ എന്റെ സുഹൃത്തുക്കളോ ബന്ധുക്കളോ, അവർ ആരായാലും അക്കക്ക് എതിരെ നീങ്ങുന്നവർ എനിക്കും അനഭിമതരാണ്. എന്തെങ്കിലും സ്ഥാനമാനങ്ങൾ നേടാനോ പൊതുജീവിതത്തിൽ പ്രവേശിക്കാനോ എനിക്ക് ഒട്ടും താൽപര്യമില്ല” പോയസ് ഗാർഡനിൽനിന്ന് പുറത്താക്കപ്പെട്ട് മാസങ്ങൾക്ക്‌ശേഷം 2012 മാർച്ചിൽ ശശികല താൻ അക്ക ( മൂത്ത സഹോദരി) എന്ന് വിളിക്കുന്ന ജയലളിതക്ക് അയച്ച കത്തിലെ വരികളാണിത്.

ജയലളിതയുടെ സാമീപ്യത്തിലേക്ക് തിരിച്ചുവരാൻ ശശികല നൽകിയ ഒരുവാഗ്ദാനമാണിത്. എന്നാൽ അതിന് കടകവിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോൾ പാർട്ടി ജനറൽ സെക്രട്ടറിസ്ഥാനം ഏറ്റെടുത്തതിലൂടെ ശശികല ചെയ്തിരിക്കുന്നത്. തന്റെ നിഴലിന്നുപുറത്ത് ശശികലക്ക് ബന്ധങ്ങളൊന്നും പാടില്ലെന്ന നിലപാടായിരുന്നുന്നുജയലളിതക്ക്. അതുകൊണ്ടുതന്നെയാണ് പോയസ് ഗാർഡനിലേക്ക് തിരിച്ചുവന്നശേഷം തന്റെ ഭർത്താവ് എം. നടരാജനുമായും ടിടിവി ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന ദിനകരൻ, സുധാകരൻ, ഭാസ്‌കരൻ (ശശികലയുടെ സഹോദരി വനിതാമണിയുടെ മക്കൾ)എന്നിവരുമായും ശശികല പ്രകടമായ ബന്ധങ്ങൾ പുലർത്താതിരുന്നത്. ഇപ്പോൾ, ജയയുടെ മരണശേഷം ‘മന്നാർകുടിമാഫിയ’ എന്നറിയപ്പെടുന്ന ശശികലയുടെ ബന്ധുമിത്രാദിസംഘം പോയസ് ഗാർഡനിലേക്കും ഭരണത്തിന്റേയും അധികാരത്തിന്റേയും ഇടനാഴികളിലേക്കും തിരിച്ചുവന്നിരിക്കുന്നു.

മരണത്തിനുനുമുമ്പ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ 74 ദിവസങ്ങളിൽ എന്തെല്ലാമായിരുന്നുന്നുജയലളിത ചിന്തിച്ചിരിക്കുക? ആ ഉരുക്കുവനിതയുടെ മനസ്സ് ഭേദിച്ചുകടന്ന് ആ ചിന്തകൾ മനസ്സിലാക്കാൻ ആർക്കും ആവുമായിരുന്നില്ല. എന്നാൽ ഒരുരുകാര്യം ഉറപ്പു പറയാം. തന്റെ പിൻഗാമിയെക്കുറിച്ച് ആ ദിവസങ്ങളിൽ ഒരിക്കലും ജയ ചിന്തിച്ചിരിക്കയില്ല. കാരണം മരിച്ചുപോകുമെന്ന വിചാരം അവർക്ക് ഉണ്ടായിരുന്നില്ല.

ബോധമുണ്ടായിരുന്ന വേളകളിൽ നഴ്‌സുമാരോടും ഡോക്ടർമാരോടും തമാശകൾ പറഞ്ഞ് ചിരിച്ചുകൊണ്ടാണ് അവർ രോഗത്തെ നേരിട്ടത്. ആ സമയത്തൊന്നും തന്റെ പിൻഗാമിയെ ഓർത്ത് അവർ വേവലാതിപ്പെട്ടില്ല. ഒ. പനീർശെൽവത്തെ ഒരുരു’മുട്ടുശാന്തിക്കാരൻ’ മാത്രമായാണ് അവർ കണ്ടത്. പിൻഗാമിയുടെ കാര്യത്തിൽ എംജിആറിന്റെ നിലപാടായിരുന്നുന്നുജയയ്‌ക്കും. അണികൾ അർഹിക്കുന്ന ഒരു നേതാവ് താനേ ഉയർന്നുവരുമെന്ന വിശ്വാസം. പാർട്ടിയിലെരണ്ടാം നിരയിൽ ഒട്ടേറെ നേതാക്കളെ എംജി ആർ വളർത്തിയെടുത്തു. എന്നാൽ തന്റെ പിൻഗാമിയായി ആരേയും അദ്ദേഹം നിർദ്ദേശിച്ചില്ല-ഇദയക്കനിയായ ജയലളിതയെപ്പോലും. ജയയാകട്ടെ പാർട്ടിയിൽ കരുത്തുറ്റ ഒരുരുരണ്ടാം നിര ഒരുക്കുകപോലും ചെയ്തില്ല.

ശശികല ജയലളിതയുടെ നിഴലിൽ ഒതുങ്ങിക്കൂടിയപ്പോഴും നടരാജനും സംഘവും പാർട്ടിയിലെ കീഴ്ഘടകങ്ങളിൽ പിടിമുറുക്കിക്കൊണ്ടിരുന്നു. ഉദ്യോഗസ്ഥതലത്തിലും അവർ നിഗൂഢമായ സ്വാധീനം ചെലുത്തിക്കൊണ്ടിരുന്നു. കള്ളർ സമുദായക്കാരിയാണ് ശശികല. തഞ്ചാവൂർ ജില്ലയിൽ 35% ജനങ്ങൾ ഈ സമുദായക്കാരാണ്. കൂടാതെ തിരുച്ചി, പുതുക്കോട്ട, തേനി, മധുര, ശിവഗംഗ, കാഞ്ചീപുരം, കാരൂർ തുടങ്ങിയ ജില്ലകളിലും ഈ സമുദായത്തിന് സ്വാധീനശക്തിയുണ്ട്. ഈ പിൻബലമാണ് ഇപ്പോൾ പാർട്ടിയെഹൈജാക്ക് ചെയ്യാൻ ശശികലയും സംഘവും ഉപയോഗിക്കുന്നത്. തങ്ങളുടെ ആജ്ഞാനുവർത്തികളെ ഭരണതലത്തിൽ അണിനിരത്താനായി ഉദേ്യാഗസ്ഥതലത്തിൽ വലിയ അഴിച്ചുപണിക്ക് മുതിരുകയാണ് ശശികല. പാർട്ടിയിലും എതിരാളികളെന്ന് സംശയിക്കുന്നവരെ നിർണായക സ്ഥാനങ്ങളിൽ തുടരാൻ അനുവദിക്കുകയില്ല.

വളരെ ആസൂത്രിതമായാണ് ശശികലയെ ജയയുടെ കസേരയിൽ ഇരുത്താനുള്ള ശ്രമം നടന്നത്. ജയലളിതയുടെ മുന്നിൽ കുകുനിഞ്ഞുമാത്രം നിന്നിട്ടുള്ള പനീർശെൽവം ശശികലയുടെ മുന്നിൽ അത്രയൊന്നും നിവർന്ന് നിൽക്കുകയില്ല എന്ന് ഇപ്പോഴേ വ്യക്തമായി. തൽക്കാലം അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്ത് തുടരും. ശശികല പാർട്ടി ജനറൽ സിക്രട്ടറിയായതോടെ പാർട്ടിയുടെ നിയന്ത്രണ സംവിധാനത്തിലാകെ മാറ്റം വന്നുകഴിഞ്ഞു. അടുത്തപടി ജയയുടെ മരണത്തെ തുടർന്ന് ഒഴിവുവന്ന ആർ. കെ. നഗർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നതാണ്. അവിടത്തെ ശശികലയുടെ ജയസാധ്യത പാർട്ടി കണക്കുകൂട്ടുകയാണ്.

ജയയുടെ വിയോഗം സൃഷ്ടിച്ച അനുതാപ തരംഗത്തിൽ ജയിച്ചുകയറാനാവുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ പാർട്ടിയിൽ ചിലർ ഈ നീക്കത്തെ എതിർത്താൽ അത് വലിയ പ്രശ്‌നമാകും. മാത്രവുമല്ല, ആർകെ നഗർ മണ്ഡലത്തെ കണ്ണടച്ച് വിശ്വസിക്കാനുമാവില്ല. കാരണം ജയയെ കോടതികുകുറ്റവിമുക്തയാക്കിയശേഷം 2015-ൽ അവിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ ജയ ഒന്നര ലക്ഷത്തിലേറെ ഭൂരിപക്ഷം നേടി. എന്നാൽ 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയയുടെ ഭൂരിപക്ഷം നാൽപതിനായിരത്തിൽകുകുറവായിരുന്നു. ഇത് ഒരു പ്രവണതയായി കരുതാമെങ്കിൽ ശശികലയുടെ നില അവിടെ അത്ര ഭദ്രമല്ല. പരാജയപ്പെട്ടാൽ അത് ‘ചിന്നമ്മ’യുടെ രാഷ്‌ട്രീയമോഹങ്ങളുടെ അന്ത്യമായിരിക്കും. ഇത് സംബന്ധിച്ച കൂട്ടലും കിഴിക്കലുമാണ് ഇപ്പോൾ പോയസ് ഗാർഡനിൽ നടന്നുകൊണ്ടിരിക്കുന്നത്.

ശശികലക്ക് സ്വാധീനമുള്ള ജില്ലകളിലൂടെ ഈയിടെ ഞാൻ യാത്ര കെയ്യുകയുണ്ടായി. എവിടേയും ശശികലയുടെ പോസ്റ്ററുകൾ. ഈ ജില്ലകളിൽ മാത്രമല്ലതമിഴ്‌നാട്ടിൽ ഉടനീളം ഇതാണ് സ്ഥിതി. വിവിധ ഏജൻസികളെക്കൊണ്ടാണ് എഐഎഡിഎംകെ ഇത് ചെയ്യുന്നത്. തെരഞ്ഞെടുപ്പാകുമ്പോഴേക്കും ശശികലക്ക്ഒരു താരപരിവേഷം ഉണ്ടാക്കിയെടുക്കാനാണിത്. അതേസമയം ശശികലയുടെ തെരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കാനുള്ള രാഷ്‌ട്രീയനീക്കങ്ങളും നടക്കുന്നുണ്ട്. പാർട്ടി തനിച്ചു മത്സരിക്കുമ്പോൾ മറ്റെല്ലാ പാർട്ടികളേയുംഒരേസമയം പ്രതിരോധിക്കുക എളുപ്പമല്ല. അതിനാൽ ബിജെപിയുടെ പിന്തുണ ശശികല ആഗ്രഹിക്കുന്നു. താമസിയാതെതന്നെ ശശികല പനീർശെൽവത്തോടൊപ്പം പ്രധാനമന്ത്രിയെ സന്ദർശിച്ചേക്കും. ആ സന്ദർശനവും തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിസ്വീകരിക്കുന്ന നിലപാടുമായിരിക്കാം ഒരുപക്ഷേ തമിഴ്‌നാട് രാഷ്‌ട്രീയത്തിന്റെ ഭാവി നിർണയിക്കുക.

വാൽക്കഷ്ണം: മധുരയിൽ എഐഎഡിഎംകെ അനുഭാവിയായ ഒരുരു പഴയ സുഹൃത്തിനെ കണ്ടുമുട്ടി. അമ്മക്ക് പകരമാകുമോ ചിന്നമ്മ എന്ന എന്റെ ചോദ്യത്തിന് അദ്ദേഹം തിരിച്ചു ചോദിച്ചു: ”നിങ്ങളുടെ മലയാളത്തിൽ ഒരുരുചൊല്ലില്ലേ, പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാകുമോ?”

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

India

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.