ന്യൂദല്‍ഹി: കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ 122 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതില്‍ അഞ്ച് പേര്‍ ഇന്ത്യയിലാണ് കൊല്ലപ്പെട്ടത്.
93 പേരെ അക്രമികള്‍ ബോംബ് സ്‌ഫോടനത്തിലൂടെയോ വെടിവെയ്‌പ്പിലൂടെയോ ആയിരുന്നു കൊലപ്പെടുത്തിയത്. എന്നാല്‍ ബാക്കിയുള്ളവര്‍ പ്രകൃതി ദുരന്തങ്ങളിലൂടെയോ അപകടങ്ങളിലൂടെയോ ആണ് മരിച്ചത്. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സ് (ഐഎഫ്‌ജെ) പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇറാഖിലാണ് ഏറ്റവും കുടുതല്‍ പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരിക്കുന്നത് 15.
അഫ്ഗാനിസ്ഥാനില്‍ 13, മെക്‌സിക്കോ 11, യെമന്‍ 8, ഗ്വാട്ടിമാല 6, സിറിയ 6, ഇന്ത്യാ, പാക്കിസ്ഥാന്‍ 6 വീതം എന്നിങ്ങനെയാണ് കൊല്ലപ്പെട്ടവരുടെ പട്ടിക.
















