Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം: ആചാരം ലംഘനത്തിന് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഭാര്യയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2016, 10:58 pm IST
in Thiruvananthapuram

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിരന്തരം നടന്നുവരുന്ന ആചാരലംഘനത്തിന് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഭാര്യയും. എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ് നിരന്തരം തുടര്‍ന്നുവരുന്ന ആചാര ലംഘനം മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്‌ക്ക് കാരണമായതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യയും ഇപ്പോള്‍ അതേപാത പിന്തുടരുകയാണ്. തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളുടെ ദര്‍ശനത്തിനായി നീക്കി വച്ചിട്ടുള്ള സമയത്ത് പൂര്‍വാചാര പ്രകാരം വിലക്കുള്ള സ്ഥലങ്ങളില്‍ കെ.എന്‍. സതീഷിന്റെ ഭാര്യ പ്രവേശിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇത് ഭക്തജനങ്ങളുടെയും ക്ഷേത്രജീവനക്കാരുടെയും പ്രതിഷേധത്തിന് കാരണമായി.

രാജകുടുംബാംഗങ്ങള്‍ ക്ഷേത്രത്തില്‍ എത്തുമ്പോള്‍ ക്ഷേത്രത്തിന്റെ തെക്കു കിഴക്കു ഭാഗം, ചുറ്റമ്പലം, തിരുവാമ്പാടി, വടക്കേ മുറ്റം എന്നിവിടങ്ങളിലെ നിശ്ചിതസ്ഥാനങ്ങളില്‍ ക്ഷേത്രോദ്യോഗസ്ഥര്‍ നില്പുണ്ടാകും. അപ്പോള്‍ രാജകുടുംബാംഗങ്ങളും അവരെ അകമ്പടി സേവിക്കുന്ന അകത്തെ പ്രവൃത്തിക്കാരും ഒഴിച്ച് മറ്റാരും ഇവിടങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ല. ശനിയാഴ്ച അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി തിരുവമ്പാടിയില്‍ തൊഴുത് വടക്കേമുറ്റത്ത് എത്തിയപ്പോള്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഭാര്യയും വടക്കേമുറ്റത്ത് പോയി നിന്നു. യജമാനപത്‌നി ആയതിനാല്‍ അവരെ തടയാന്‍ വടക്കേനടയില്‍ ഡ്യൂട്ടി നോക്കിയിരുന്ന ദാസരോ ഗാര്‍ഡോ മുതിര്‍ന്നില്ല. ശേഷം അവര്‍ ശീവേലിപ്പുരയില്‍ കയറി. അവിട്ടംതിരുനാള്‍ ആദിത്യവര്‍മ തിരുവമ്പാടിയില്‍ എത്താറായപ്പോള്‍ അവരും തിരുവമ്പാടിയിലേക്കിറങ്ങി. അപ്പോള്‍ ശീവേലിപ്പുരയില്‍ ഡ്യൂട്ടി നോക്കിയിരുന്ന ഗാര്‍ഡ് അവരെ മുന്നോട്ടു പോകുന്നതില്‍ നിന്ന് വിലക്കുകയും ശീവേലിപ്പുരയിലേക്ക് തിരിച്ചു പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അവര്‍ അത് അനുസരിച്ചു.

എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഭാര്യ ആചാരലംഘനം നടത്തിയതില്‍ ശ്രീപദ്മനാഭസ്വാമിക്ഷേത്ര ഭക്തജന സേവാസമിതി പ്രതിഷേധിച്ചു. രാജകുടുംബാംഗങ്ങളുടെ ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ മാറ്റാന്‍ ശ്രമിച്ചതിന് കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 9 ന് എക്‌സിക്യൂട്ടീവ് ഓഫീസറെ സുപ്രീംകോടതി ശാസിച്ചിരുന്നു. എട്ടു മഹാരാജാക്കന്മാരുടെ തിരുനാളുകളില്‍ ശ്രീപദ്മനാഭന് ചാര്‍ത്തിവന്നിരുന്ന മുഴുക്കാപ്പ് കെ.എന്‍. സതീഷ് നിര്‍ത്തിയിരുന്നു. മുഴുക്കാപ്പ് പുനരാരംഭിക്കണമെന്ന് ക്ഷേത്രഭരണസമിതി ചെയര്‍പേഴ്സണ്‍ ഷെര്‍സി സതീഷിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് അദ്ദേഹം ചെവിക്കൊണ്ടില്ല.

തിരുവിതാംകൂര്‍ മഹാരാജാക്കന്മാരുടെ കുലദൈവമാണ് ശ്രീപദ്മനാഭസ്വാമി. അതുകൊണ്ടു തന്നെ ക്ഷേത്രത്തില്‍ രാജകുടുംബാംഗങ്ങള്‍ക്ക് സവിശേഷമായ പ്രാധാന്യമുണ്ട്. രാജകുടുംബത്തിലെ ആണ്‍വഴിത്തമ്പുരാക്കന്മാര്‍ക്ക് ഒരു വയസ്സ് തികയുമ്പോള്‍ അവരെ ഒറ്റക്കല്‍ മണ്ഡപത്തില്‍ അടിമകിടത്തി ശ്രീപദ്മനാഭദാസന്മാര്‍ ആക്കുന്നു. രാജകുടുംബത്തിലെ പെണ്‍വഴിത്തമ്പുരാക്കന്മാരൊക്കെ ശ്രീപദ്മനാഭ സേവിനിമാരുമാണ്. ക്ഷേത്രത്തിലെ പള്ളിവേട്ടയ്‌ക്ക് ശ്രീപദ്മനാഭനെ പ്രതിനിധാനം ചെയ്തു വേട്ട നടത്തുന്നത് തിരുവിതാംകൂര്‍ മഹാരാജാവാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

Kerala

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

Kerala

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

Kerala

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.