തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്ര പരിസരത്തെ കംഫര്‍ട്ട് സ്റ്റേഷനില്‍ അയ്യപ്പഭക്തന്മാരെ കൊള്ളയടിക്കുന്നു. സിപിഎമ്മുകാരനായ കരാറുകാരനാണ് കംഫര്‍ട്ട് സ്റ്റേഷന്‍ നടത്തുന്നത്. കംഫര്‍ട്ട് സ്റ്റേഷനില്‍ എഴുതി വച്ചിരിക്കുന്ന നിരക്കുകള്‍ മായ്ച്ച് കളഞ്ഞശേഷം ഭക്തന്മാരില്‍ നിന്നും ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങളില്‍ നിന്നും തോന്നിയ നിരക്കിലാണ് തുക ഈടാക്കുന്നത്. 5 രൂപ നല്‍കേണ്ടിടത്ത് 50 രൂപ വരെ ഈടാക്കുന്നതുണ്ട്. ക്ഷേത്ര പരിസരത്തെത്തുന്ന ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ വേറെ നിവൃത്തിയില്ലാത്തതിനാല്‍ കരാറുകാരനും സംഘവും നിശ്ചയിക്കുന്ന നിരക്ക് നല്‍കേണ്ട അവസ്ഥയാണ്. സിപിഎമ്മിന്റെ സജീവ് പ്രവര്‍ത്തകനായ സതിയാണ് കംഫര്‍ട്ട് സ്റ്റേഷന്റെ നടത്തിപ്പുകാരന്‍. അമിത നിരക്കിനെതിരെ ശബ്ദമുയര്‍ത്തിയാല്‍ മര്‍ദ്ദനവും നേരിടേണ്ട അവസ്ഥയിലാണ് ഭക്തര്‍.
















