ഗാന്ധിനഗര്‍: സിഐടിയു ഗുണ്ടകളുടെ ആക്രമണത്തില്‍ കുത്തേറ്റ് ഗുരുതരമായ പരിക്കുകളോട ബിജെപി പ്രവര്‍ത്തകനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചങ്ങനാശേരി പുഴവാത് കൊച്ചുകൊട്ടാരച്ചിറ സജി(45)യെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12.30 നോടുകൂടി ഭക്ഷണം കഴിക്കുന്നതിനായി വീട്ടിലേക്ക് പോകുന്നവഴി പോത്തോട് വച്ചാണ് സജിക്ക് നേരെ സിഐടിയുക്കാര്‍ അക്രമം അഴിച്ചുവിട്ടത്. സിപിഎം-സിഐടിയു പ്രവര്‍ത്തകരായ അജീഷ്, സൈജു, അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ പത്തോളം വരുന്ന സംഘമാണ് ആക്രമിച്ചത്. കമ്പിവടിക്ക് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കത്തികൊണ്ട് കുത്തുകയുമായിരുന്നു. കുത്തേറ്റ് രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയിലായ സജിയെ നാട്ടുകാരാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: