ന്യൂദല്‍ഹി: ദല്‍ഹിയിലെ നജഫ്ഗഡില്‍ മെഴ്‌സിഡസ് കാറിനുള്ളില്‍ പതിനേഴുകാരി വെടിയേറ്റു മരിച്ച സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. പെണ്‍കുട്ടിയുടെ സുഹൃത്ത് ശുഭം ആണ് വെള്ളിയാഴ്ച ദല്‍ഹി പോലീസിന്റെ പിടിയിലായത്. സുഹൃത്തായ ശുഭമാണ് പെണ്‍കുട്ടിയെ വെടിവച്ചതെന്ന് നേരത്തെ പിടിയിലായ യോഗേഷ് മൊഴി നല്‍കിയിരുന്നു.
ബുധനാഴ്ചയാണ് വീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ സിമ്രാന്‍ (17) എന്ന പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളായ ശുഭത്തിനും യോഗേഷിനുമൊപ്പം ഉച്ചഭക്ഷണത്തിനായി പുറത്തേക്കുപോയതായിരുന്നു പെണ്‍കുട്ടി. വൈകിട്ട് വീടിനു സമീപത്തുവച്ചാണ് വെടിയേറ്റത്. പെണ്‍കുട്ടിക്ക് നിതിന്‍ എന്ന യുവാവുമായുള്ള ബന്ധവും പെണ്‍കുട്ടിയും കുടുംബവും തന്നെ അവഗണിക്കുന്ന തോന്നലുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ശുഭം പറയുന്നു.
നിതിനുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കാറിലിരുന്ന യോഗേഷിന്റെ തോക്ക് എടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനു ശേഷം ശുഭം ഓടിരക്ഷപ്പെട്ടു.
















