ഗൊരഖ്പൂര്‍: കേന്ദ്ര റെയില്‍വേ-വാര്‍ത്താവിനിമയ സഹമന്ത്രി മനോജ് സിന്‍ഹയ്‌ക്ക് വാഹനാപകടത്തില്‍ പരിക്ക്. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ നിന്ന് മടങ്ങവെയായിരുന്നു അപകടം. അപകടത്തില്‍ അദ്ദേഹത്തിന്റെ ഇടതു കയ്യിലെ അസ്ഥിക്ക് പൊട്ടലുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
അദ്ദേഹത്തെ ആദ്യം അപ്പോളോ ആശുപത്രിയിലും, തുടര്‍ന്ന് റെയില്‍വേ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മന്ത്രി സഞ്ചരിച്ചിരുന്ന വാഹനത്തിനു തൊട്ടുമുന്‍പിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടകാരണമെന്നാണ് ലഭ്യമാകുന്ന വിവരം. ഇതേത്തുടര്‍ന്ന് മന്ത്രിയുടെ വാഹനം മുന്‍പേ പോയ വാഹനത്തിനു പിന്നില്‍ ഇടിക്കുകയായിരുന്നു.
















