ഉഴവൂര്‍: ഇന്ത്യയിലെ 1000, 500 നോട്ടുകളുടെ നിരോധനത്തിലൂടെ വന്‍ തോതില്‍ കള്ളപ്പണവും വ്യാജ കറന്‍സിയും കണ്ടു കെട്ടുന്നതിന് സാധിച്ചെന്നും കള്ളപ്പണക്കാരെ കാലങ്ങളായി സഹായിക്കുന്ന ഉദ്യോഗസ്ഥരെ നിയമത്തിനു മുന്പില് എത്തിക്കുവാനും രാജ്യത്ത് ഭീകരവാദം തുടച്ചു നീക്കുന്നതിനും സഹായകരമാകുമെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു.
ഉഴവൂര്‍ സെന്റ്. സ്റ്റീഫന്‍സ് കോളേജിലെ സ്റ്റുഡന്‍സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയ നോട്ട് ഔട്ട് എന്ന വിഷയത്തിലെ രാഷ്ട്രീയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ സ്വകാര്യ വ്യക്തികള്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന വന്‍തോതിലുള്ള കള്ളപ്പണം ബാങ്ക് അക്കൗണ്ടില്‍ എത്തിച്ചു. കേരളത്തിലെ ഭരണ കക്ഷികള്‍ നോട്ട് നിരോധനത്തെ മഹാ അപരാധമായി ചിത്രീകരിച്ചു. അവര്‍ കള്ളപ്പണക്കാര്‍ക്ക് വേണ്ടി സ്പോണ്‍സേഡ് സമരം പോലും നടത്തുന്നു. ലോകത്തിലെ സാമ്പത്തിക വിദഗ്ദന് എന്ന് സ്വയം അവകാശപ്പെടുന്ന ധനകാര്യമന്ത്രി മറ്റു സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരെ കണ്ടു പഠിക്കണമെന്നും രമേശ് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ നോട്ട് നിരോധനം ഭരണപരമായി നിര്വഹിച്ചപ്പോള് കേരളത്തില്‍ അവര്‍ ജനങ്ങളെ പരിഭ്രാന്തരാക്കുവാന്‍ ശ്രമം നടത്തുകയാണ് ചെയ്തത്. നോട്ട് നിരോധനം മൂലം സര്‍ക്കാരിലേയ്ക്ക് ലഭിച്ച നികുതികള്‍ സാധാരണ ജനങ്ങളിലേയ്ക്ക് എത്തത്തക്ക വിധത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരികയാണ്.
നോട്ട് നിരോധനത്തിന് ശേഷം രാജ്യം വളരെ ശക്തമായ സാമ്പത്തിക നിലയിലാണ് മുന്നേറുന്നത്. രാജ്യത്തിന്റെ അടിസ്ഥാന സാമ്പത്തിക നില 7.5 വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
എന്നാല്‍ വിമര്‍ശകര്‍ ഇതിനെ തിരസ്കരിക്കുന്നു. 10 വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചയാണ് കഴിഞ്ഞ ഒരു മാസം കൊണ്ട് നേടാന്‍ കഴിഞ്ഞത്. ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും ആദ്യകാലത്തെ കഷ്ടതകള്‍ അനുഭവിച്ച് ഭരണത്തിനൊപ്പം നില്ക്കുന്നു. ഇതിന് ഉദാഹരണമാണ് നോട്ട് നിരോധനത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം. ഇതിനെ രാഷ്ട്രീയ കണ്ണുകള്‍ കൊണ്ട് കാണുന്നവര്‍ പോലും മാറ്റി ചിന്തിക്കുന്ന കാലം വിദൂരമല്ലെന്നും രമേശ് പറഞ്ഞു. രാഷ്ട്രീയ സംവാദത്തില്‍ സി.പി.എം. ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്, കോണ്‍ഗ്രസ് നേതാവാ ജോസഫ് വാഴക്കന്, സാമ്പത്തിക ശാസ്ത്രഞ്ജന്‍ ഡോ. മാര്ട്ടിന് പാട്രിക്ക് എന്നിവരും മോഡറേറ്റവും കുറവിലങ്ങാട് ദേവമാതാ കോളേജ് അസോസിയേറ്റ് പ്രഫസറുമായ ഡോ. ദിപു ജോസ് സെബാസ്റ്റ്യന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മേഴ്സി ജയിംസ് തുടങ്ങിയവര്‍ സംസാരിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സംശയ നിവാരണത്തിന് അവസരവും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: