ന്യൂദല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ ജനുവരി 19ന് പാര്‍ലമെന്ററി സമിതിയ്ക്ക് മുമ്പില്‍ ഹാജരായി നോട്ട് നിരോധനത്തെക്കുറിച്ച് വിശദീകരിക്കും. ധനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് എം. വീരപ്പമൊയ്ലിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.
കേന്ദ്രധനകാര്യ വകുപ്പില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചശേഷം ആര്‍ബിഐ ഗവര്‍ണറെ വിളിച്ചുവരുത്തിയാല്‍ മതിയെന്നാണ് കമ്മറ്റിയുടെ തീരുമാനം. ഡിജിറ്റല്‍ സാമ്പത്തിക വ്യവസ്ഥയെക്കുറിച്ചറിയാന് ഐടി വിദഗ്ധരെയും കമ്മറ്റി ചോദ്യം ചെയ്യും.
നോട്ട് പ്രതിസന്ധി മാറുമെന്ന് പ്രഖ്യാപിച്ച ഡിസംബര്‍ 31ന് മുമ്പ് ആര്‍ബിഐ ഗവര്‍ണറെ വിളിച്ചുവരുത്തിയാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്ന സന്ദേഹവും സമിതിയ്ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: